സീനിയര്‍ കണ്‍സര്‍വേറ്റീവ് എം പി ക്കെതിരെ ലൈംഗിക ആരോപണം ; ടോറി പാര്‍ട്ടി പ്രതിരോധത്തില്‍ !

ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്ററിലെ ഒരു സീനിയര്‍ കണ്‍സര്‍വേറ്റീവ് എം പിയെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലിസ് അരസ്റ്റ് ചെയ്തു. 50 വയസ്സിനു മുകളില്‍ പ്രായമുള്ള ഇദ്ദേഹത്തിന്റെ പേര് ‘സ്കോട്ട്ലന്‍ഡ് യാര്‍ഡ്‌ ‘ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഒരു പോലിസ് സ്റെഷനില്‍ പോലീസ് അദ്ധേഹത്തെ ചോദ്യം ചെയ്തു വരികയാണ്.

നാല് കുറ്റങ്ങള്‍ ആണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത് വരെ തയ്യാറായിട്ടില്ല. മുന്‍ കണ്‍സര്‍വേറ്റീവ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം

Next Post

ലോക്ക് ഡൌണ്‍ ലംഘിച്ച് ഈദ് ആഘോഷം; ഈസ്റ്റ് ലണ്ടനില്‍ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്!

Sun Aug 2 , 2020
ലണ്ടന്‍ : ഈസ്റ്റ് ലണ്ടനില്‍ ഇല്‍ഫോര്‍ഡില്‍ ലോക്ക് ഡൌണ്‍ ലംഘിച്ചു ഈദ് (ബലി പെരുന്നാള്‍) ആഘോഷങ്ങളില്‍ പങ്കെടുത്ത് പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ പോലിസ് സ്വീകരിച്ച നടപടികള്‍ കൂടുതല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷം ഒതുക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഒരു പോലീസുകാരന് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മെട്രോപോളിറ്റന്‍ പോലീസിന്റെ പത്രക്കുറിപ്പ് പ്രകാരം 150-200 പേര്‍ ഈദ് ആഘോഷിക്കാനായി ഇല്‍ഫോര്‍ഡില്‍ ഒത്തു കൂടിയിരുന്നു. എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കം […]

Breaking News

error: Content is protected !!