നെ​​​ടു​​​ന്പാ​​​ശേ​​​രി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ 15 രൂ​​​പ​​​യ്ക്കു ചാ​​​യ​​​യും 20 രൂ​​​പ​​​യ്ക്കു കാ​​​പ്പി​​​യും

തൃ​​​ശൂ​​​ര്‍: നെ​​​ടു​​​ന്പാ​​​ശേ​​​രി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ 15 രൂ​​​പ​​​യ്ക്കു ചാ​​​യ​​​യും 20 രൂ​​​പ​​​യ്ക്കു കാ​​​പ്പി​​​യും 15 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ പ​​​രി​​​പ്പു​​​വ​​​ട, ഉ​​​ഴു​​​ന്നു​​​വ​​​ട, പ​​​ഴം​​​പൊ​​​രി തു​​​ട​​​ങ്ങി​​​യ നാ​​​ട​​​ന്‍ പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കും.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ചാ​​​യ, കാ​​​പ്പി, ഒ​​​രു ക​​​ഷ​​​ണം ബ്രെ​​​ഡ് എ​​​ന്നി​​​വ​​​യ്ക്ക് ഓ​​​രോ​​​ന്നി​​​നും ഇ​​​രു​​​ന്നൂ​​​റു രൂ​​​പ​​​വീ​​​ത​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. അ​​​മി​​​ത വി​​​ല ചു​​​മ​​​ത്തി യാ​​​ത്ര​​​ക്കാ​​​രെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കു പ​​​രാ​​​തി അ​​​യ​​​ച്ചി​​​രു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍​​​നി​​​ന്നു​​​ള്ള നി​​​ര്‍​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ധി​​​കൃ​​​ത​​​ര്‍ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ ചാ​​​യ​​​യും ക​​​ടി​​​യും ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യ​​​ത്. സി​​​യാ​​​ലി​​​ന്‍റെ അ​​​റി​​​യി​​​പ്പ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​ഡ്വ. ഷാ​​​ജി​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Next Post

ബൈക്കും കാറും കൂട്ടിയിടിച്ച്‌ സഹായിക്കാൻ ആരുമെത്താതെ യുവാവിന് ദാരുണാന്ത്യം

Sun Aug 2 , 2020
തിരുവല്ല : ബൈക്കും കാറും കൂട്ടിയിടിച്ച്‌ വളഞ്ഞവട്ടത്ത് യുവാവിന് ദാരുണാന്ത്യം. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ ശ്രമിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇന്ന് പത്തരയോടെയാണ് അപകടം നടന്നത് . നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ആരെങ്കിലും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യറായില്ല. പരിക്കേറ്റ യുവാക്കള്‍ […]

You May Like

Breaking News

error: Content is protected !!