ബൈക്കും കാറും കൂട്ടിയിടിച്ച്‌ സഹായിക്കാൻ ആരുമെത്താതെ യുവാവിന് ദാരുണാന്ത്യം

തിരുവല്ല : ബൈക്കും കാറും കൂട്ടിയിടിച്ച്‌ വളഞ്ഞവട്ടത്ത് യുവാവിന് ദാരുണാന്ത്യം. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ ശ്രമിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇന്ന് പത്തരയോടെയാണ് അപകടം നടന്നത് . നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ആരെങ്കിലും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യറായില്ല.

പരിക്കേറ്റ യുവാക്കള്‍ 20 മിനിട്ടോളം റോഡില്‍ കിടന്നു. തുടര്‍ന്ന് അതുവഴി വന്ന കാറില്‍ പരുമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബു മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Next Post

കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Sun Aug 2 , 2020
കൊച്ചി: കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി കെ.എ ബഷീര്‍ (62) ആണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ബഷീര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബഷീറിന്‍െ്‌റ രോഗ ഉറവിടം വ്യക്തമല്ല. വീടിരിക്കുന്ന സ്ഥലം കണ്ടെയ്ന്‍മെന്‍്‌റ് സോണ്‍ ആയതിനാല്‍ ബഷീര്‍ 13 ദിവസമായി പുറത്ത് പോയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം […]

You May Like

Breaking News