രണ്ടാംഘട്ട കോവിഡ് വ്യാപനം: ബ്രിട്ടന്‍ വീസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി

ലണ്ടന്‍: രണ്ടാംഘട്ട കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്ന അവസ്ഥയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വീസ കാലാവധി നീട്ടി നല്‍കി. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസകളുടെ കാലാവധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ഇതു മൂന്നാം തവണയാണ് വീസ കാലാവധി നീട്ടുന്നത്. നേരത്തെ മേയ് 31 വരെയും പിന്നീട് ജൂലൈ 31 വരെയും വീസ കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ തുടരുന്നതു മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ജനുവരി 24നു ശേഷം വീസ കാലാവധി തീര്‍ന്നവര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാണ്.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ വന്ന വിലക്കും വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചതുമാണ് യാത്രക്കാരായ വിദേശികള്‍ക്ക് തടസമായത്. ജനുവരി 24 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 40,000ത്തില്‍ അധികം പേരുടെ വീസയാണ് കാലാവധി തീര്‍ന്നത്. നിലവില്‍ കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ വീണ്ടും കാലാവധി നീട്ടി നല്‍കുകയാണ്. വീസ കാലാവധി തീര്‍ന്നിട്ടും യുകെയില്‍ തുടരുന്നതുമൂലം ഭാവിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഹോം ഓഫീസുമായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.

Next Post

സീനിയര്‍ കണ്‍സര്‍വേറ്റീവ് എം പി ക്കെതിരെ ലൈംഗിക ആരോപണം ; ടോറി പാര്‍ട്ടി പ്രതിരോധത്തില്‍ !

Sun Aug 2 , 2020
ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്ററിലെ ഒരു സീനിയര്‍ കണ്‍സര്‍വേറ്റീവ് എം പിയെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലിസ് അരസ്റ്റ് ചെയ്തു. 50 വയസ്സിനു മുകളില്‍ പ്രായമുള്ള ഇദ്ദേഹത്തിന്റെ പേര് ‘സ്കോട്ട്ലന്‍ഡ് യാര്‍ഡ്‌ ‘ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഒരു പോലിസ് സ്റെഷനില്‍ പോലീസ് അദ്ധേഹത്തെ ചോദ്യം ചെയ്തു വരികയാണ്. നാല് കുറ്റങ്ങള്‍ ആണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ […]

Breaking News