ബ്രേക്കിംഗ് : ഹോം മിനിസ്റ്റര്‍ അമിത് ഷാക്ക് കൊറോണ ബാധ !

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊറോണ വൈറസ് ബാധ പിടിപെട്ടു. അദ്ദേഹം തന്നെയാണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അദ്ധേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. താനുമായി കഴിഞ്ഞ ഏതാനും ദിവസം സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഐസലോഷനില്‍ പോകാന്‍ ഷാ അഭ്യര്‍ഥിച്ചു.

നോര്‍ത്തിന്ത്യയില്‍ ഒന്നാകെ കൊറോണ ബാധ നിരക്ക് നിയന്ത്രണം വിട്ട് ഉയരുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിലെ ഒരു പ്രധാനിയുടെ വൈറസ് ബാധ വന്‍ വാര്‍ത്ത പ്രാധാന്യം ആണ് നേടിയിരിക്കുന്നത്. കൊറോണ ബാധയേറ്റ് ഈയിടെ ഉത്തര്‍ പ്രദേശ്‌ മന്ത്രി കമല്‍ റാണി വരുണ്‍ മരണപ്പെട്ടിരുന്നു. 17 ലക്ഷം പേരാണ് ഇന്ത്യയില്‍ കൊറോണ ബാധിതര്‍ ആയുള്ളത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊറോണ ബാധയേറ്റത്.

Next Post

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന തലവനെ അറസ്റ്റ് ചെയ്തതായി ഇറാന്‍

Sun Aug 2 , 2020
ടെഹ്റാന്‍: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടോണ്ടാറിന്റെ തലവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി ഇറാന്‍. രാജ്യത്ത് സായുധാക്രമണങ്ങള്‍ നടത്തി വരികയായിരുന്ന സംഘടനയുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജംഷിദ് ഷര്‍മദിനെ ഇറാന്‍ ഇന്റലിജന്‍സ് സേനയായ ഇമാം സമാനാണ് പിടികൂടിയത്. ഇക്കാര്യം ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം സ്ഥിരീകരിച്ചു. 2008 ഏപ്രിലില്‍ ഇറാനിലെ ഷിറാസിലെ മുസ്ളിം പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. 215 പേര്‍ക്ക് […]

You May Like

Breaking News

error: Content is protected !!