തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. തലസ്ഥാനത്തെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൌണ്ടിലാണ് സാമ്ബത്തിക തിരിമറി നടന്നിട്ടുള്ളത്. സബ്ട്രഷറിയിലെ ഉദ്യോഗസ്ഥന്‍ തന്നെ വലിയൊരു തുക തട്ടിപ്പ് നടത്തിയതായാണ് തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇതോടെ ജില്ലാ ട്രഷറി ഓഫീസര്‍ക്ക് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സാമ്ബത്തിക തിരിമറി നടത്തിയ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് ട്രഷറി ഓഫീസര്‍ പരാതിയും നല്‍കിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച്‌ വിവരം ലഭിച്ചതോടെ ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഇത് സംബന്ധിച്ച്‌ പരിശോധന ആരംഭിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ തിയ്യതി അടുത്ത ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതോടെ വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച്‌ സബ് ട്രഷറി ജീവനക്കാരന്‍ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സബ് ട്രഷറിയിലെ സീനിയര്‍ അക്കൌണ്ടന്റാണ് സാമ്ബത്തിക തിരിമറി നടത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. ഇതോടെ പോലീസില്‍ പരാതിപ്പെടാനുള്ള നടപടികളും ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അക്കൌണ്ടില്‍ നിന്ന് ട്രഷറിയില്‍ തന്റെ പേരിലുള്ള അക്കൌണ്ടിലേക്ക് ജീവനക്കാരന്‍ ഘട്ടംഘട്ടമായി പണം മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ സ്വന്തം അക്കൌണ്ടിലേക്കും പണം മാറ്റി. സിസ്റ്റം അഡ്മിനിസ്ട്രേറ്റിലൂടെയാണ് ജീവനക്കാരന്റെ തട്ടിപ്പ് പുറത്താവുന്നത്. പണം മാറ്റുന്നതിനായി ട്രാന്‍സാക്ഷന്‍ നമ്ബര്‍ ജനറേറ്റ് ചെയ്യുകയും പിന്നീട് റദ്ദാക്കിയതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പുറമേ റിസര്‍വ് ബാങ്ക് ഡെപ്പോസിറ്റ് ടാലിയാകാത്തതും സംശയത്തിനിടയാക്കിയതോടെയാണ് വെട്ടിപ്പിന്റെ ചുരുളഴിയുന്നത്.

Next Post

ബ്രേക്കിംഗ് : ഹോം മിനിസ്റ്റര്‍ അമിത് ഷാക്ക് കൊറോണ ബാധ !

Sun Aug 2 , 2020
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊറോണ വൈറസ് ബാധ പിടിപെട്ടു. അദ്ദേഹം തന്നെയാണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അദ്ധേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. താനുമായി കഴിഞ്ഞ ഏതാനും ദിവസം സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഐസലോഷനില്‍ പോകാന്‍ ഷാ അഭ്യര്‍ഥിച്ചു. നോര്‍ത്തിന്ത്യയില്‍ ഒന്നാകെ കൊറോണ ബാധ നിരക്ക് നിയന്ത്രണം വിട്ട് ഉയരുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിലെ ഒരു പ്രധാനിയുടെ വൈറസ് ബാധ വന്‍ വാര്‍ത്ത പ്രാധാന്യം ആണ് […]

Breaking News

error: Content is protected !!