അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന തലവനെ അറസ്റ്റ് ചെയ്തതായി ഇറാന്‍

ടെഹ്റാന്‍: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടോണ്ടാറിന്റെ തലവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി ഇറാന്‍. രാജ്യത്ത് സായുധാക്രമണങ്ങള്‍ നടത്തി വരികയായിരുന്ന സംഘടനയുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജംഷിദ് ഷര്‍മദിനെ ഇറാന്‍ ഇന്റലിജന്‍സ് സേനയായ ഇമാം സമാനാണ് പിടികൂടിയത്. ഇക്കാര്യം ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയം സ്ഥിരീകരിച്ചു.

2008 ഏപ്രിലില്‍ ഇറാനിലെ ഷിറാസിലെ മുസ്ളിം പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. 215 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇറാന്‍ കിങ്ഡം അസംബ്ലിയുടെ ഭാഗമാണ് ടോണ്ടര്‍. ഇറാന്‍ ഭരണകൂടത്തെ അട്ടമറിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വിശദീകരണം. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ തലവനെ എവിടെ നിന്നാണ് പിടികൂടിയതെന്നോ എങ്ങനയാണ് അറസ്റ്റ് നടന്നതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സങ്കീര്‍ണമായ ഒരു ഇന്റലിജന്‍സ് ഓപ്പറേഷന്റെ ഫലമായാണ് ഇയാളെ പിടികൂടിയതെന്നാണ് ഇറാന്‍ സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ വിശദീകരിക്കുന്നത്.

ടോണ്ടര്‍

പേര്‍ഷ്യന്‍ ഭാഷയില്‍ ടോണ്ടര്‍ എന്നാല്‍ ഇടിമിന്നല്‍ എന്നാണര്‍ത്ഥം. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോണ്ടറിനെ യു.എസ് ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടില്ല. ഇറാനിലെ ഇസ്ലാമിക മതഭരണം അവസാനിപ്പിച്ച്‌ രാജഭരണം തിരിച്ചുകൊണ്ടുവരാനാണ് ടോണ്ടര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ലക്ഷ്യമിടുന്നത്.

Next Post

നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു

Sun Aug 2 , 2020
കൊച്ചി: അബദ്ധത്തില്‍ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരന്‍ മരിച്ചു. കടുങ്ങല്ലൂരില്‍ താമസക്കാരായ രാജു-നന്ദിനി ദമ്ബതിമാരുടെ ഏക മകന്‍ പൃഥ്വിരാജാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പല സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ ഉടന്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ ശിശുരോഗവിദഗ്ധന്‍ ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചുവെന്നാണ് കുടുംബം പറയുന്നത്. ഇവിടെയും […]

Breaking News

error: Content is protected !!