പാ​മ്പു​ക​ടി​യേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന്​ ഭീ​ത​യാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വീ​ട്ട​മ്മ​ക്ക്​ ആ​ശ്വാ​സ​മാ​യി വാ​വ സു​രേ​ഷി​​ന്‍റെ സ​ന്ദേ​ശം

അ​രൂ​ര്‍: പാ​മ്ബു​ക​ടി​യേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന്​ ഭീ​ത​യാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വീ​ട്ട​മ്മ​ക്ക്​ ആ​ശ്വാ​സ​മാ​യി വാ​വ സു​രേ​ഷി​​െന്‍റ സ​ന്ദേ​ശ​മെ​ത്തി. മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ അ​യ​ച്ചു​കി​ട്ടി​യ വാ​ട്​​സ്​​ആ​പ്​ ചി​ത്രം നോ​ക്കി പാ​മ്ബി​ന്​ വി​ഷ​മി​ല്ലെ​ന്ന് സു​രേ​ഷ് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​രൂ​ര്‍ ഏ​ഴാം വാ​ര്‍​ഡി​ല്‍ ഭ​ഗ​വ​തി​പ്പാ​ടം നി​ക​ത്തി​ല്‍ അ​നി​ല്‍​കു​മാ​റി​​െന്‍റ ഭാ​ര്യ സി​ന്ധു​വി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് വീ​ടി​​െന്‍റ ടെ​റ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ പാ​മ്ബു​ക​ടി​യേ​റ്റ​ത്.
നി​ല​വി​ളി​കേ​ട്ട് അ​നി​ല്‍​കു​മാ​ര്‍ ഓ​ടി​യെ​ത്തി പാ​മ്ബി​നെ ത​ല്ലി​ക്കൊ​ന്ന് കു​പ്പി​യി​ലാ​ക്കി ഭാ​ര്യ​യെ അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ഇ​തി​നി​െ​ട വാ​ര്‍​ഡ്​ അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്​ പാ​മ്ബി​​െന്‍റ ചി​ത്രം വാ​ട്സ്​​ആ​പ് വ​ഴി സു​രേ​ഷി​ന്​ അ​യ​ച്ച​ത്. 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന്​ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്ക​ണ​മെ​ന്നും കോ​വി​ഡ്​ പ​രി​ശോ​ധ​ന ​ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശം ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ആ​ശ്വാ​സ​മാ​യി വാ​വ സു​രേ​ഷി​​െന്‍റ മ​റു​പ​ടി വ​ന്ന​ത്.

‘വി​ഷ​മി​ല്ലാ​ത്ത പാ​മ്ബാ​ണ്. ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ച്‌ ധൈ​ര്യ​മാ​യി തി​രി​ച്ചു​പോ​രു​ക’ എ​ന്ന സ​ന്ദേ​ശ​ത്തി​​െന്‍റ ബ​ല​ത്തി​ല്‍ ചി​കി​ത്സ മ​തി​യാ​ക്കി വീ​ട്ട​മ്മ ആ​ശു​പ​ത്രി വി​ട്ടു.

Next Post

ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം നടത്തിയത് തങ്ങളെന്ന് വെളിപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി രംഗത്ത്

Sun Aug 2 , 2020
ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയില്‍ ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ കലാപം നടത്തിയത് തങ്ങളെന്ന് വെളിപ്പെടുത്തി ഹിന്ദുത്വവാദി രംഗത്ത്. ‘ദി കാരവന്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കലാപകാരിയുടെ വെളിപ്പെടുത്തല്‍. കല്ലുകളും, ലാത്തിയും, വാളും, തോക്കുകളുമടക്കം എല്ലാം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് നല്‍കിയത്. കലാപത്തെക്കുറിച്ചും അന്ന് നടന്ന കൊലപാതകങ്ങളെക്കുറിച്ചും 22 കാരനായ ഹിന്ദു കലാപകാരിയാണ് വെളിപ്പെടുത്തിയത്. ഡല്‍ഹി പൊലീസിന്റെ പിന്തുണയോടെയാണ് മുസ്‌ലിംകളെ ആക്രമിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്നുവെന്ന് ചോദിച്ചാണ് […]

You May Like

Breaking News

error: Content is protected !!