ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം നടത്തിയത് തങ്ങളെന്ന് വെളിപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി രംഗത്ത്

ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയില്‍ ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ കലാപം നടത്തിയത് തങ്ങളെന്ന് വെളിപ്പെടുത്തി ഹിന്ദുത്വവാദി രംഗത്ത്. ‘ദി കാരവന്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കലാപകാരിയുടെ വെളിപ്പെടുത്തല്‍. കല്ലുകളും, ലാത്തിയും, വാളും, തോക്കുകളുമടക്കം എല്ലാം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് നല്‍കിയത്. കലാപത്തെക്കുറിച്ചും അന്ന് നടന്ന കൊലപാതകങ്ങളെക്കുറിച്ചും 22 കാരനായ ഹിന്ദു കലാപകാരിയാണ് വെളിപ്പെടുത്തിയത്.

ഡല്‍ഹി പൊലീസിന്റെ പിന്തുണയോടെയാണ് മുസ്‌ലിംകളെ ആക്രമിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. കലാപത്തിനിടെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാമായിരുന്നുവെന്ന് ചോദിച്ചാണ് അഭിമുഖം ആരംഭിക്കുന്നത്. ‘ഞാന്‍ ആളുകളെ മര്‍ദ്ദിച്ചു.

കടകള്‍ തീയിട്ട് നശിപ്പിച്ചു, 786 എന്ന് എഴുതിവെച്ച ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി അഗ്നിക്കിരയാക്കി. ഇത് നിരവധി തവണ ആവര്‍ത്തിച്ചു.’-22 കാരന്‍ പറഞ്ഞു.

Next Post

പെരുന്നാള്‍ ദിവസം പള്ളിയില്‍ നമസ്കരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Sun Aug 2 , 2020
എടപ്പാള്‍: പെരുന്നാള്‍ ദിവസം പള്ളിയില്‍ നമസ്കരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാള്‍ കഴിഞ്ഞ മാസം 26ന് പൊന്നാനി ടി.ബി ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. കുന്നംകുളത്ത് നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് സാഹചര്യത്തില്‍ സ്വയം താല്‍പര്യമെടുത്തായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു. ശനിയാഴ്ച രാവിലെ 11ഓടെയാണ് ഫലം അറിഞ്ഞത്. പെരുന്നാള്‍ ദിവസം നടുവട്ടം പിലാക്കല്‍ പള്ളിയില്‍ രണ്ട് […]

Breaking News

error: Content is protected !!