‘യുകെയില്‍ സ്കൂളുകള്‍ തുറക്കണമെങ്കില്‍ ഷോപ്പുകളും പബ്ബുകളും അടച്ചിടണം’: വിചിത്ര വാദവുമായി യുകെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ !

ലണ്ടന്‍ : ‘സെപ്റ്റംബറില്‍ യുകെയില്‍ സ്കൂളുകള്‍ തുറക്കണമെങ്കില്‍ ഷോപ്പുകളും പബ്ബുകളും അടച്ചിടണം’എന്ന വിചിത്ര വാദവുമായി യുകെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോങ്ങ്‌ഫീല്‍ഡ്. യുകെയില്‍ കൊറോണ ഇന്‍ഫക്ഷന്‍ റേറ്റ് പിടിച്ചു നിര്‍ത്താനാണ് ഈ നിര്‍ദേശം.

സാധാരണയായി സെപ്റ്റംബറിലെ ആദ്യത്തെ ആഴ്ചയാണ് യുകെയില്‍ സ്കൂളുകള്‍ വേനലവധിക്ക് ശേഷം തുറക്കുക. സ്കൂളുകള്‍ തുറക്കുന്നതോടെ മില്ല്യന്‍ കണക്കിന് കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും പതിവായി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന അവസ്ഥ വന്നു ചേരും. ഇത് രണ്ടാം ഘട്ട കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്നാണ് കമ്മീഷണര്‍ ആന്‍ ലോങ്ങ്‌ഫീല്‍ഡിന്‍റെ പക്ഷം.

“ലോക്ക് ഡൌണ്‍ സമയത്ത് ആദ്യം തുറക്കുന്നത് സ്കൂളുകള്‍ ആകരുത് , കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റാന്‍ അനുവദിക്കരുത്”. അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഫക്ഷന്‍ റേറ്റ് ഉയരുന്നത് കാരണം ഏതെങ്കിലും ഏരിയയില്‍ ലോക്കല്‍ ലോക്ക് ഡൌണ്‍ ആവശ്യമുണ്ടെങ്കില്‍ സ്കൂളുകള്‍ അടച്ചിടുന്നതിന് പകരം പബ്ബുകള്‍, സ്പോര്‍ട്സ് ഗ്രൌണ്ട്കള്‍, അത്യാവശ്യമല്ലാത്ത ഷോപ്പുകള്‍ തുടങ്ങിയവ അടച്ചിടണമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഒരു മേഖലയിലും വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് പ്രധാന മന്ത്രിയുടെ വക്താവ് അറിയിച്ചു.

Next Post

ജന്മനാ കിട്ടിയ അന്ധതയെ ഇച്ഛാശക്തി കൊണ്ട് നേരിട്ട റിന്‍ഷയുടെ ലക്ഷ്യം സിവില്‍ സര്‍വീസ്

Wed Aug 5 , 2020
തിരൂര്‍: പുറത്തൂര്‍ എടക്കനാട് സ്വദേശിനി ജന്മനാ കിട്ടിയ അന്ധതയെ ഇച്ഛാശക്തി കൊണ്ട് നേരിട്ട റിന്‍ഷയുടെ ലക്ഷ്യം സിവില്‍ സര്‍വീസ്. പുറംലോകം കാണാനാകില്ലെങ്കിലും അകക്കണ്ണില്‍ അത്രമാത്രം തെളിച്ചവും വെളിച്ചവുമുള്ള നാടിന് അഭിമാനമായ റിന്‍ഷ എടക്കനാട് നായിക്കരുമ്ബില്‍ ഷംസുദ്ധീന്റെയും ബി.പി. അങ്ങാടി വളപ്പില്‍ ഹാജറയുടെയും രണ്ട് മക്കളില്‍ ഇളയവളാണ്. നല്ലൊരു ഗായിക കൂടിയായ റിന്‍ഷ അറിയപ്പെടുന്നത് പുറത്തൂരിന്റെ വാനമ്ബാടിയായാണ്.ഏഴാം ക്ലാസ് വരെ ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ചെങ്കിലും തുടര്‍ന്നുള്ള ഹൈസ്‌കൂള്‍ പഠനം വീടിനടുത്തുള്ള പുറത്തൂര്‍ […]

You May Like

Breaking News

error: Content is protected !!