അതിജീവനത്തി​​ന്‍റെ മാതൃകയായി സഞ്ചരിക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റുമായി പ്രവാസി

ആനക്കര: സഞ്ചരിക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിജീവനത്തി​​െന്‍റ നല്ല മാതൃകയാവുകയാണ് പ്രവാസിയായ അഖില്‍. ഗള്‍ഫില്‍ ഡ്രൈവറായിരുന്ന അഖില്‍ കോവിഡ് രൂക്ഷമാകുന്നതിന് ആഴ്ചകള്‍ക്ക് മുമ്ബാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കോവിഡ്​ മഹാമാരിയും ലോക്​ഡൗണും അഖിലി​​െന്‍റ തിരിച്ചുപോക്ക്​ അസാധ്യമാക്കി. നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം തകര്‍ന്നുവെന്ന്​ തോന്നിയ ദിവസങ്ങള്‍. പഴയതുപോലൊരു ലോകവും ജീവിതവും വര്‍ഷങ്ങളോളം അകലെയാണെന്ന്​ തിരിച്ചറിഞ്ഞ ദിവസങ്ങള്‍.

ഗള്‍ഫ് നഷ്​ടപ്പെട്ട പ്രവാസിയുടെ ജീവിതം ഭീകരമാണെന്ന് അഖിലിന് ബോധ്യമായി. തളര്‍ച്ചയില്‍നിന്ന്​ പതിയെ കരുത്താര്‍ജിച്ചു. ജീവിതം ചോദ്യ ചിഹ്നമായപ്പോള്‍ നാട്ടില്‍ ഉപജീവനം കണ്ടെത്താന്‍ തന്നെ അഖില്‍ തീരുമാനമെടുത്തു.

കാര്യങ്ങള്‍ വ്യത്യസ്​ത രീതിയില്‍ ചെയ്താല്‍ വിജയിക്കുമെന്ന് ഭാര്യ ഓര്‍മിപ്പിച്ചു. ആ വാക്കുകള്‍ കൂടുതല്‍ കരുത്തേകി. അങ്ങനെ സെക്കന്‍ഡ്​ ഹാന്‍ഡ്​ ഒമ്​നി വാന്‍ വാങ്ങി. ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റിനുള്ള മുഴുവന്‍ സാധനങ്ങളും ഹോള്‍സെയില്‍ വിലയ്ക്ക് വാങ്ങി വാഹനത്തില്‍ വില്‍പന ആരംഭിച്ചു. പച്ചക്കറി, പഴങ്ങള്‍, പലവ്യഞ്ജനങ്ങള്‍, ബേക്കറികള്‍ തുടങ്ങി എല്ലാം ഈ വാഹനത്തിലുണ്ട്.

വില്ലേജ് ഫ്രഷ് ഫുഡ്സ് ഫ്രീ ഹോം ഡെലിവെറി എന്ന പേരില്‍ സഞ്ചരിക്കുന്ന അഖിലി​​െന്‍റ സൂപ്പര്‍മാര്‍ക്കറ്റ് വീടുകളിലെത്തി തുടങ്ങി. കാളാച്ചാല്‍, പന്താവൂര്‍, നടുവട്ടം, കൊടക്കാട്ടുകുന്ന്, കോ​െലാളമ്ബ് തുടങ്ങി നാടിനടുത്ത സ്ഥലങ്ങളിലാണ് വില്‍പന.

ഫോണ്‍ ചെയ്യുകയോ വാട്സ്‌ആപ്പിലേക്ക് മെസേജ് അയക്കുകയോ ചെയ്താല്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തും. ഇതൊന്നുമില്ലാതെയും അഖിലി​​െന്‍റ സൂപ്പര്‍മാര്‍ക്കറ്റ് വാന്‍ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തും. കോവിഡ് രൂക്ഷമായതിനാല്‍ ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ചാണ് വില്‍പന.

ഒരു മാസമായി ഇൗ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് നിരത്തിലെത്തിയിട്ട്. പാവങ്ങള്‍ക്ക് കിറ്റുകള്‍ സൗജന്യമായി നല്‍കാനും അഖില്‍ മറക്കുന്നില്ല. നല്ല ലാഭത്തിലാണിപ്പോള്‍ അഖിലി​​െന്‍റ ബിസിനസ്. ഒന്ന് അവസാനിക്കുമ്ബോള്‍ മറ്റൊന്ന് പുലരും, അവസരങ്ങള്‍ നാം ക​ണ്ടെത്തണം. അതാണ്​ ജീവിതം -അഖില്‍ പറയുന്നു.

Next Post

പ്രമുഖ ബ്രിട്ടീഷ് വിമാന കമ്പനി വെര്‍ജിന്‍ അറ്റ്ലാന്‍റിക് തകര്‍ന്നു ; കമ്പനി ബാങ്ക്റപ്സി ഫയല്‍ ചെയ്തു !

Wed Aug 5 , 2020
ലണ്ടന്‍ : പ്രമുഖ ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി വെര്‍ജിന്‍ അറ്റ്ലാന്റിക് ബാങ്ക്റപ്സി ഫയല്‍ ചെയ്തു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് എയര്‍ലൈന്‍ രംഗത്തുണ്ടായ വന്‍ തകര്‍ച്ചയാണ് കമ്പനിയുടെ തകര്‍ച്ചക്ക് കാരണം. ചൊവ്വാഴ്ച കമ്പനി രജിസ്റ്റര്‍ ചെയ്ത ന്യൂ യോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലാണ് വെര്‍ജിന്‍ ‘ചാപ്റ്റര്‍ 15 ബാങ്ക്റപ്സി’ ഫയല്‍ ചെയ്തത്. 1.2 ബില്ല്യന്‍ പൌണ്ടിന്റെ ബൈല്‍ ഔട്ട്‌ പാക്കേജിന് വേണ്ടിയുള്ള കമ്പനിയുടെ അഭ്യര്‍ത്ഥന ബ്രിട്ടീഷ് സര്‍ക്കാര്‍ […]

Breaking News

error: Content is protected !!