യുകെ: ലോക്ക് ഡൌണ്‍ അവഗണിച്ച് സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്തു; ലൂട്ടന്‍ മേയര്‍ക്ക് സ്ഥാനം നഷ്ടമായി !

ലൂട്ടന്‍ : ലോക്ക് ഡൌണ്‍ വ്യവസ്ഥകള്‍ അവഗണിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാതെ സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്ത ലൂട്ടന്‍ മേയര്‍ താഹിര്‍ മാലിക്കിന് നഷ്ട്ടപ്പെട്ടത്‌ മേയര്‍ സ്ഥാനം. കഴിഞ്ഞ മാസമാണ് വിവാദമായ ഔട്ട്‌ ഡോര്‍ പാര്‍ട്ടി നടന്നത്. ലോക്ക് ഡൌണ്‍ ഗൈഡ് ലൈന്‍ പ്രകാരം പരമാവധി ആറു പേര്‍ക്ക് മാത്രമാണ് പ്രസ്തുത സമയത്ത് ഒരുമിച്ച് കൂടാന്‍ അനുവാദമുണ്ടായിരുന്നത്. അത് പോലെ 2 മീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു.

എന്നാല്‍ അപ്രതീക്ഷിതമായി കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് കടന്നു വന്നതാണ് പ്രശ്നം വഷളാക്കിയത് എന്നാണ് മേയറുടെ വിശദീകരണം. മേയറുടെ കുടെ മറ്റു രണ്ടു കൌണ്‍സിലര്‍മാരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തന്‍റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ച മേയര്‍ അച്ചടക്ക സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് കാത്തു നില്‍ക്കാതെ തല്‍സ്ഥാനം രാജി വെക്കുകയായിരുന്നു.

ലണ്ടനോട് ചേര്‍ന്ന് കിടക്കുന്ന പ്രധാന പട്ടണങ്ങളിലൊന്നാണ് ലൂട്ടന്‍.
ധാരാളം ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന ലൂട്ടനില്‍
കഴിഞ്ഞ ഒന്നര വര്‍ഷമായി മേയര്‍ ആയിരുന്ന താഹിര്‍ മാലിക്.
ലൂട്ടന്‍ ടൌണിന് മേയര്‍ താഹിര്‍ നല്‍കിയ സേവനങ്ങളെ പ്രശംസിച്ച കൌണ്‍സിലര്‍ ഹേസല്‍ സിമ്മന്‍സ് MBE, മേയറുടെ രാജിയില്‍ നിരാശ രേഖപ്പെടുത്തി.

ലൂട്ടനിലെ മലയാളി സമൂഹത്തിന്റെ അടുത്ത ഗുണകാംക്ഷിയായിരുന്ന മേയര്‍ താഹിര്‍, മലയാളി സംഘടനകളുടെ പരിപാടികളില്‍ സ്ഥിര സാനിദ്ധ്യമായിരുന്നു. പുതിയ മേയറെ സെപ്റ്റംബര്‍ അവസാനത്തോടെ തെരഞ്ഞെടുക്കും.

Next Post

ലബനാന്‍ സ്ഫോടനം : കൈയയച്ച് സഹായിച്ച് ബ്രിട്ടന്‍; 5 മില്ല്യന്‍ പൌണ്ട് അടിയന്തിര സഹായം ഉടനെ നല്‍കും !

Thu Aug 6 , 2020
ലണ്ടന്‍ : ലബനാനിലെ ബൈറൂട്ടില്‍ അപ്രതീക്ഷിതമായുണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരെയും പരിക്കേറ്റവരെയും സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്‌. 5 മില്ല്യന്‍ പൌണ്ടിന്റെ അടിയന്തിര സഹായം എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു. മെഡിക്കല്‍ സപ്പോര്‍ട്ട്, റെസ്ക്യു പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായിരിക്കും ഈ സഹായം നല്‍കുക. നൂറിലധികം പേരാണ് ചൊവ്വാഴ്ച ബൈറൂട്ടിലെ കെമിക്കല്‍ സ്റ്റോറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 5000 ല്‍ അധികം പേര്‍ക്ക് കാര്യമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ […]

Breaking News

error: Content is protected !!