രണ്ട് യാത്രക്കാര്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ കൂട്ടയടി

ലണ്ടന്‍: രണ്ട് യാത്രക്കാര്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ കൂട്ടയടി. യാത്രക്കാരുടെ കൈയില്‍ നിന്ന് പൊതിരെ തല്ലുവാങ്ങിയ ഇരുവരും ജയിലിലുമായി. ആംസ്റ്റര്‍ഡാമില്‍ നിന്ന് ലിബ്സയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുളള കിടിലന്‍ തല്ല് നടന്നത്. ബ്രിട്ടീഷുകാരായ രണ്ടുപേര്‍ക്കാണ് തല്ലുകിട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മദ്യലഹരിയിലായിരുന്ന ഇരുവരും മാസ്ക് ധരിക്കാതെയാണ് വിമാനത്തില്‍ കയറിയത്. ഇതുകണ്ട മറ്റുയാത്രക്കാര്‍ മാസ്ക് ധരിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. പക്ഷേ, അതൊന്നും അവര്‍ കേട്ടതായിപ്പോലും നടിച്ചില്ല. ഇതോടെ കുട്ടികള്‍ ഉള്‍പ്പടെയുളള യാത്രക്കാര്‍ പ്രതിഷേധവുമായി എത്തി.

എന്നിട്ടും ഇരുവര്‍ക്കും ഒരു കൂസലുമുണ്ടായിരുന്നില്ല. മാത്രമല്ല യാത്രക്കാരോട് തട്ടിക്കയറാനും ശ്രമിച്ചു. അതോടെ കണ്‍ട്രോളുപോയ യാത്രക്കാന്‍ കൈവയ്ക്കുകയായിരുന്നു.

മാസ്കും ഷര്‍ട്ടും ധരിക്കാത്ത ഒരാള്‍ മറ്റൊരാളുമായി തല്ലുകൂടുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തില്‍ കാണുന്നത്. ഷര്‍ട്ടിടാത്ത വ്യക്തിയെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് തല്ലി പതംവരുത്തുന്നതും പിടിച്ചുകെട്ടി തറയില്‍ കിടത്തിയിരിക്കുന്നതുമാണ് പിന്നീടുളള ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാളുടെ മൂക്കില്‍ നിന്ന് ചോരവരുന്നതും കാണാം. മാസ്കുവയ്ക്കാത്ത രണ്ടാമന് തല്ലുകിട്ടുന്ന ദൃശൃങ്ങള്‍ വീഡിയോയിലില്ല. മറ്റുളളവര്‍ക്ക് രോഗം പകര്‍ത്താന്‍ ശ്രമിച്ചു, അനാവശ്യമായി സംഘര്‍ഷമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസറ്റുചെയ്തത്.

Next Post

അജ്മാനെ വിഴുങ്ങി ആകാശത്തോളമുയര്‍ന്ന് തീനാളങ്ങള്‍; കത്തിയെരിഞ്ഞത് നൂറു കണക്കിന് ഷോപ്പുകളും കച്ചവട സ്ഥാപങ്ങളും !

Wed Aug 5 , 2020
യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തില്‍ 120 കടകൾ കത്തിനശിച്ചു. ഇതില്‍ മലയാളികളുടെ 25 കടകളും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു കടയില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണ പ്രവര്‍ത്തിക്കിടെയുണ്ടായ തീപൊരിയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. നിയന്ത്രിക്കാന്‍ കഴിയുന്നതിന് മുന്നേ തീ മറ്റു കടകളിലേക്കും പടരുകയായിരുന്നു. വൻതുകയുടെ നഷ്ടം നേരിട്ടതായി കച്ചവടക്കാർ മീഡിയവണിനോട് […]

Breaking News

error: Content is protected !!