ഏറ്റവും പ്രായം കുറഞ്ഞ കലക്ടര്‍ കേരളത്തില്‍ നിന്നും ; സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളക്കരയുടെ യശസ്സുയര്‍ത്തി സഫ്ന !

തിരുവനന്തപുരം: മലയാള മണ്ണിന് അഭിമാനമേകി തിളങ്ങി നില്‍ക്കുകയാണ് 22കാരിയായ സഫ്‌ന നസറുദ്ദീന്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ 45-ാം റാങ്ക് നേടിയ സഫ്‌ന കേരളത്തിന് സമ്മാനിച്ചത് മൂന്നാം റാങ്ക് ആണ്. ഇതിനു പുറമെ, ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി എന്ന സവിശേഷതയും സഫ്‌നയ്ക്ക് ഉണ്ട്. പേയാട് സ്വദേശിനിയാണ് സഫ്‌ന.

മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്‌ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നും റാങ്കും നേടിയിരുന്നു. ഇപ്പോള്‍ സിവില്‍ സര്‍വീസ് തിളക്കത്തിലാണ് സഫ്‌ന.

Next Post

ജുബൈലില്‍ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി നിര്യാതനായി

Thu Aug 6 , 2020
ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി നിര്യാതനായി . തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകന്‍ അജുമോന്‍ (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. മൂന്നാഴ്ച മുമ്ബ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയിരുന്നു . ചൊവ്വാഴ്ച പുലര്‍ച്ചെ താമസസ്ഥലത്ത് ഉറക്കത്തില്‍ നെഞ്ച് വേദന അനുഭവപ്പെട്ടാണ് ഉണര്‍ന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആംബുലന്‍സ് വരുത്തിയെങ്കിലും മരണം […]

Breaking News

error: Content is protected !!