ലബനാന്‍ സ്ഫോടനം : കൈയയച്ച് സഹായിച്ച് ബ്രിട്ടന്‍; 5 മില്ല്യന്‍ പൌണ്ട് അടിയന്തിര സഹായം ഉടനെ നല്‍കും !

ലണ്ടന്‍ : ലബനാനിലെ ബൈറൂട്ടില്‍ അപ്രതീക്ഷിതമായുണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരെയും പരിക്കേറ്റവരെയും സഹായിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്‌. 5 മില്ല്യന്‍ പൌണ്ടിന്റെ അടിയന്തിര സഹായം എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു. മെഡിക്കല്‍ സപ്പോര്‍ട്ട്, റെസ്ക്യു പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായിരിക്കും ഈ സഹായം നല്‍കുക.

നൂറിലധികം പേരാണ് ചൊവ്വാഴ്ച ബൈറൂട്ടിലെ കെമിക്കല്‍ സ്റ്റോറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 5000 ല്‍ അധികം പേര്‍ക്ക് കാര്യമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ എത്ര ബ്രിട്ടീഷുകാര്‍ ഉണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി വെളിവാക്കിയില്ല.
എന്നാല്‍ സ്ഫോടനത്തില്‍ ചില ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥര്‍ക്ക് നിസാരമായ പരിക്കേറ്റിരുന്നു. ബൈറൂട്ട് തുറമുഖത്തിന്റെ പുനര്‍ നിര്‍മാണത്തിന് സഹായിക്കാന്‍ യുദ്ധക്കപ്പലായ HMS എന്റര്‍പ്രൈസ് പുറപ്പെട്ടിട്ടുണ്ടെന്നു പ്രതിരോധ സെക്രട്ടറി ബെന്‍ വാലസും അറിയിച്ചു.

സ്ഫോടനത്തെ തുടര്‍ന്ന് ഏകദേശം 3 ലക്ഷം പേര്‍ക്കാണ് കിടപ്പാടം നഷ്ട്ടപ്പെട്ടത്‌. ഇവരെ സഹായിക്കാന്‍ ബ്രിട്ടീഷുകാര്‍ മുന്നോട്ട് വരണമെന്ന് ബ്രിട്ടീഷ് റെഡ് ക്രോസ് അഭ്യര്‍ഥിച്ചു. സ്ഫോടനം മൂലം 3 ബില്ല്യന്‍ മുതല്‍ 5 ബില്ല്യന്‍ വരെ നഷ്ടം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. തുറമുഖത്തിനടുത്ത ഗോഡൌണില്‍ കഴിഞ്ഞ ആറു വര്‍ഷമായി സൂക്ഷിച്ചിരുന്ന 127 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് ചൊവ്വാഴ്ച്ച പൊട്ടിത്തെറിച്ചത്.

Next Post

നിയമപരമായി ബാബരി മസ്ജിദ് എന്നും ഒരു പള്ളിയായി തന്നെ നിലനില്‍ക്കും: അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോര്‍ഡ്

Thu Aug 6 , 2020
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഒരു പള്ളിയായിരുന്നുവെന്നും എന്നെന്നും അത് ഒരു പള്ളിയായിത്തന്നെ അവശേഷിക്കുമെന്നും അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോര്‍ഡ്. നിയമവിരുദ്ധമായി അവകാശമൊഴിപ്പിച്ചതുകൊണ്ട് യാഥാര്‍ഥ്യം മാറുന്നില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അയോധ്യയില്‍ ബാബരി മസ്ജിദി​​െന്‍റ ഭൂമിയില്‍ ഒരു ക്ഷേത്രത്തി​​െന്‍റ തറക്കല്ലിടല്‍ കര്‍മം നടക്കുമ്ബോള്‍ അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോര്‍ഡ് അതി​​െന്‍റ ചരിത്രപരമായ നിലപാട് ആവര്‍ത്തിക്കുകയാണെന്ന് വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്​ലാമിക ശരീഅത്ത് അനുസരിച്ച്‌ ഒരു സ്ഥലത്ത് […]

Breaking News

error: Content is protected !!