യുകെ: മാഞ്ചസ്റ്റര്‍ റോയല്‍ മെയില്‍ ഓഫീസില്‍ കൂട്ട കൊറോണ ബാധ; ജീവനക്കാരുടെ കുടെ കത്തുകളും പാര്‍സലുകളും പരിശോധനക്ക് !

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിലെ ഒരു റോയല്‍ മെയില്‍ ഓഫീസില്‍ ഉണ്ടായ കൂട്ട കൊറോണ ബാധയെ തുടര്‍ന്ന് ഇരുപതോളം റോയല്‍ മെയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒധാം റോഡിലെ റോയല്‍ മെയില്‍ ഡെലിവറി ഓഫീസില്‍ ആണ് സംഭവം. കമ്മ്യുണിക്കെഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്.

കൊറോണ ബാധയെ തുടര്‍ന്ന് ഓഫീസ് കെട്ടിടവും മറ്റു സാമഗ്രികളും പൂര്‍ണമായ ക്ലീനിംഗിന് വിധേയമാക്കി. എന്നാല്‍ ഓഫീസിന്റെ ഒരു ഭാഗം ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മൊബൈല്‍ കൊറോണ ടെസ്റ്റിംഗ് ഫസിലിറ്റി ഈ ഓഫീസില്‍ ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൊറോണ ബാധ ശക്തമായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഏരിയയില്‍ പൂര്‍ണമായ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്.

കത്തുകളില്‍ നിന്നും വൈറസ് ബാധക്കുള്ള സാധ്യത കുറവാണ് എന്നാണ് ലോകാരോഗ്യ സംഘടന തുടക്കത്തില്‍ പറഞ്ഞിരുന്നത്. അതെ സമയം പാര്‍സലുകളില്‍ നിന്നും വൈറസ് പകരാന്‍ ഉയര്‍ന്ന സാധ്യതയും WHO കല്‍പിച്ചിരുന്നു. കത്തിനുപയോഗിക്കുന്ന പേപ്പറുകളില്‍ കൊറോണ വൈറസ് പറ്റിപ്പിടിക്കാന്‍ സാധ്യത കുറവും, അതെ സമയം പാര്‍സല്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളില്‍ വൈറസ് പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലുമാണെന്നാണ് ‘ന്യൂ ഇംഗ്ലണ്ട് ജേര്‍ണലിന്‍റെ’ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Next Post

ഇശലുകള്‍ കഥ പറയുന്നു(ഭാഗം:13): പള്ളിക്കല്‍ മൊയ്ദീൻ, ഇശൽവഴികളിലെ പൊൻ താരം..

Fri Aug 7 , 2020
-ഫൈസല്‍ എളേറ്റില്‍- മാപ്പിളപ്പാട്ട് ലേകത്തിന് മറക്കാനാവാത്ത ഇശലുകൾ സമ്മാനിച്ച  മർഹും പള്ളിക്കല്‍ മൊയ്ദീൻ എന്ന അതുല്യ ഗായകൻ മാപ്പിളപ്പാട്ട് ലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത മറ്റൊരു ഇശൽ നക്ഷത്രമാണ്.  1943_ൽ മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാറിലെ പേരുകേട്ട തറവാടായ പൂച്ചേങ്ങല്‍ അഹമ്മദിൻറേയും ബിച്ചീവിയുടേയും മൂത്ത മകനായി ജനിച്ച മൊയ്ദീനിൽ ചെറുപ്പകാലം മുതൽ കലയോടെ അഭിരുചി പ്രകടമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ മൊയ്ദീൻ മാപ്പിളപ്പാട്ടുകൾ പാടിതുടങ്ങി.. ആദ്യമായി പാടിയ പാട്ട് […]

You May Like

Breaking News

error: Content is protected !!