യുകെയില്‍ സ്കൂളുകള്‍ സെപ്റ്റംബറിലും തുറന്നേക്കില്ല; നിഷേധ സമീപനവുമായി ടീച്ചേഴ്സ് യൂണിയനുകള്‍ !

ലണ്ടന്‍: യുകെയില്‍ മിക്ക സ്കൂളുകളും അടുത്ത അധ്യയനവര്‍ഷത്തിന്‍റെ തുടക്കത്തിലും തുറന്നേക്കില്ലയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യ വാരമാണ് വേനലവധിക്ക് ശേഷം യുകെയില്‍ സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ കല്‍പന അനുസരിക്കാതെ, പ്രാദേശിക കൌണ്‍സിലുകള്‍ തീരുമാനമെടുക്കണമെന്നാണ് അധ്യാപക യൂണിയനുകളുടെ നിര്‍ദേശം.

ബ്രിട്ടീഷ് സര്‍ക്കാരും അധ്യാപക യൂണിയനുകളും തമ്മില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആരംഭിച്ച ശീത സമരത്തിന്‍റെ തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങള്‍. നേരത്തെ സെപ്റ്റംബറില്‍ നിര്‍ബന്ധമായും സ്കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങി സുരക്ഷിതമല്ലാത്ത സ്കൂളുകളില്‍ പഠിപ്പിക്കാന്‍ തയാറല്ലെന്ന് നാഷണല്‍ എജുക്കേഷന്‍ യൂണിയന്‍ സെക്രട്ടറി ഡോ. മേരി ബോസ്റ്റഡ് വ്യാഴാഴ്ച പ്രസ്താവിച്ചു.‌

AFP റിപ്പോര്‍ട്ട് പ്രകാരം തൊണ്ണൂറു ശതമാനം രക്ഷിതാക്കളും സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കുന്നതിനെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരിന് നിര്‍ബന്ധിക്കാനാവില്ലെന്ന് സ്കൂള്‍ മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് പ്രസ്താവിച്ചു. എന്നാല്‍ ല്‍,ലോക്ക് ഡൌണ്‍ പ്രദേശങ്ങളില്‍ അടക്കമുള്ള സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Next Post

യുകെ: മാഞ്ചസ്റ്റര്‍ റോയല്‍ മെയില്‍ ഓഫീസില്‍ കൂട്ട കൊറോണ ബാധ; ജീവനക്കാരുടെ കുടെ കത്തുകളും പാര്‍സലുകളും പരിശോധനക്ക് !

Fri Aug 7 , 2020
മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്ററിലെ ഒരു റോയല്‍ മെയില്‍ ഓഫീസില്‍ ഉണ്ടായ കൂട്ട കൊറോണ ബാധയെ തുടര്‍ന്ന് ഇരുപതോളം റോയല്‍ മെയില്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒധാം റോഡിലെ റോയല്‍ മെയില്‍ ഡെലിവറി ഓഫീസില്‍ ആണ് സംഭവം. കമ്മ്യുണിക്കെഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊറോണ ബാധയെ തുടര്‍ന്ന് ഓഫീസ് കെട്ടിടവും മറ്റു സാമഗ്രികളും പൂര്‍ണമായ ക്ലീനിംഗിന് വിധേയമാക്കി. എന്നാല്‍ ഓഫീസിന്റെ ഒരു ഭാഗം ഇപ്പോഴും […]

Breaking News

error: Content is protected !!