സൗദിയിലെ ഫർസാൻ ദ്വീപുകൾ യുനെസ്​കോ ഭൂപട​ത്തിലേക്ക്

ജിദ്ദ: ചെങ്കടലി​ലുള്ള സൗദി അറേബ്യന്‍ ഭൂഭാഗമായ ഫര്‍സാന്‍ ദ്വീപുകള്‍ യു​െനസ്​കോയുടെ ഭൂപടത്തിലേക്ക്​. ​യുനെസ്​കോയുടെ ലോകപൈതൃക സ്ഥാനങ്ങള്‍ അടയാളപ്പെടുത്തുന്ന സംവേദനാത്മക മാപ്പില്‍ ഇൗ ദ്വീപുകള്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്​ സൗദി സാംസ്​കാരിക മന്ത്രി അമീര്‍ ബദ്​ര്‍ ബിന്‍ അബ്​ദുല്ല ബിന്‍ഫര്‍ഹാന്‍ അറിയിച്ചു.

പ്രകൃതി, സാംസ്​കാരിക വൈവിധ്യങ്ങളാല്‍ സമ്ബന്നമാണ് ഇൗ ദ്വീപ സമൂഹങ്ങളെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു. ചെങ്കടലി​െന്‍റ തെക്ക്​ കിഴക്കന്‍ ഭാഗത്ത്​ സൗദി തീരത്തുനിന്ന്​ 42 കിലോമീറ്റര്‍ അകലെയാണ്​ ഫര്‍സാന്‍ ദ്വീപുകള്‍ സ്​ഥിതി ചെയ്യുന്നത്​. ഏകദേശം 5,408 ചതുരശ്ര കിലോമീറ്ററാണ്​ വിസ്​തീര്‍ണം. ചെറുതും വലുതുമായ 84ലധികം ദീപുകളുടെ കൂട്ടമാണിത്​.

ഏറ്റവും വലുതും​​ പ്രധാനപ്പെട്ടതുമായ ദീപുകള്‍ ഫര്‍സാന്‍ ഖുബ്​റ, ഫര്‍സാന്‍ സുഅ്​റാ എന്നിവയാണ്.​ ഇവിടങ്ങളില്‍ 18,000ത്തിലേറെ ആളുകള്‍ വസിക്കുന്നുണ്ട്​. ഹോട്ടലുകളും മറ്റെല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ കാര്യാലയങ്ങളും ഇവിടെയുണ്ട്​​. ബാക്കി ദ്വീപുകളില്‍ ആള്‍താമസ​മോ വാസ സൗകര്യങ്ങളോ ഇല്ല.

മത്സ്യബന്ധനവും കൃഷിയുമാണ് ദ്വീപ്​ വാസികളുടെ​ പ്രധാന ജോലി. പാറക്കല്ലുകള്‍, വെളുത്ത മണലുകള്‍, സമുദ്രാന്തര്‍ ജീവികള്‍, വന്യജീവികള്‍, പലയിനം പക്ഷികള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയ വലിയ പാരിസ്​ഥിതിക ജൈവവൈവിധ്യങ്ങളാല്‍ സമ്ബന്നമാണ്​ ഇൗ ദ്വീപ്​ സമൂഹം.

Next Post

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡർ സ്​ഥാനമേറ്റു

Fri Aug 7 , 2020
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ സ്​ഥാനമേറ്റു. ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറി പദവിയിലായിരുന്നു അദ്ദേഹം. പാക്കിസ്​ഥാന്‍, അഫ്ഗാനിസ്​ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോയിന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്​ 1998 ബാച്ചുകാരനാണ്​. സ്​ഥാനമൊഴിഞ്ഞ അംബാസഡര്‍ പി. കുമരന്‍, സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായാണ്​ സ്​ഥാനമേല്‍ക്കുക.

You May Like

Breaking News

error: Content is protected !!