ബ്രിട്ടീഷ് പ്രധാന മന്ത്രിയാവാന്‍ ബോറിസ് ജോണ്‍സനെ പിന്തള്ളി സര്‍. കീര്‍ സ്റ്റാര്‍മര്‍; പുതിയ ‘യു ഗോവ്’ പോള്‍ പുറത്ത് !

ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ ജന പിന്തുണ കുത്തനെ ഇടിയുന്നു. പുതിയ ‘യു ഗോവ്’ പോള്‍ പ്രകാരം പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍. കീര്‍ സ്റ്റാര്‍മര്‍ക്കാണ് ഇത്തവണ ജനങ്ങളുടെ വോട്ട്. 34 ശതമാനം ബ്രിട്ടീഷ് വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 32 ശതമാനം പേര്‍ മാത്രമാണ് ബോറിസ് ജോണ്‍സനെ പിന്തുണച്ചത്‌.

പ്രാധാന മന്ത്രിയായ ശേഷം ബോറിസ് ജോണ്‍സന്‍റെ ഏറ്റവും കുറഞ്ഞ ജന പിന്തുണയാണിത്‌. കഴിഞ്ഞ ജൂണില്‍ നടത്തിയ പോളില്‍ ജനങ്ങള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ പിന്തുണ പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നു. കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയുടെ നേത്രുത്വം ഏറ്റെടുത്ത ശേഷം വന്‍ പൊതു ജന പിന്തുണയാണ് പാര്‍ട്ടി നേടിയെടുത്തത്. മുന്‍ ലേബര്‍ ലീഡര്‍ ജെറമി കോര്‍ബിന്‍റെ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ക്ക് ബ്രിട്ടീഷ് വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരിയില്‍ നടത്തിയ പോളില്‍ ലേബര്‍ പാര്‍ട്ടി 20 പോയിന്റ്റ് പിന്നിലായിരുന്നു.

‘ജനങ്ങള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാരിലുള്ള വിശ്വാസം കാര്യമായി നഷ്ടപ്പെട്ടുവെന്നതിന്റെ ലക്ഷണമാണ് ഈ സര്‍വേ ഫലമെന്ന്’ യുണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ പ്രഫസര്‍ ഡെയ്സി ഫാന്‍കോര്‍ട്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ മുഖ്യ ഉദ്യോഗസ്ഥരിലൊരാളായ ഡോമിനിക് കുമ്മിന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളോടെയാണ് പ്രധാന ബോറിസ് ജോണ്‍സന്‍റെ ജനപ്രിയത കുറയാന്‍ തുടങ്ങിയത്.


Next Post

മഷിപ്പാട് ഉണങ്ങിയ ഒരു കത്തിന്റെ ഓർമ്മക്ക്..

Sat Aug 8 , 2020
-റോഷ്‌നി അജീഷ്- “പ്രിയപ്പെട്ട സുഹൃത്തേ, നിനക്കും കുടുംബത്തിനും അവിടെ സുഖമെന്ന് കരുതുന്നു. ഞാനും  ഇവിടെ കുഴപ്പങ്ങളൊന്നുമില്ലാതെ അങ്ങനെ പോകുന്നു. അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇവിടെ ഇപ്പോൾ മഴക്കാലമാണ്, രാത്രിയും പകലും എന്ന ഭേദമില്ലാതെ മഴ തകർത്തു പെയ്യുന്നു. തോടും പാടവും ഒക്കെ വെള്ളം നിറഞ്ഞൊഴുകുന്നു. നടക്കുന്ന വരമ്പൊക്കെ പകുതിയും വെള്ളത്തിൽ മൂടി പോയിട്ടുണ്ട് ഇപ്പോൾ തന്നെ. ചിങ്ങമാവാൻ അധികം നാളില്ല എന്നാലും, ഈ മഴ തീർന്നു കിട്ടണം, ഈ കൊല്ലത്തെ ഓണം […]

You May Like

Breaking News

error: Content is protected !!