ലണ്ടനില്‍ ഇന്ത്യക്കാരന്‍റെ വീട്ടില്‍ വന്‍ കള്ളപ്പണ വേട്ട; പിടിച്ചെടുത്തത് ഏകദേശം 52 മില്യണ്‍ പൗണ്ട് !

ലണ്ടന്‍: യുകെ തലസ്ഥാനമായ ലണ്ടനിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏകദേശം 52 മില്യണ്‍ പൗണ്ട് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ ജയ്പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണ ശേഖരമാണ്. ഏകദേശം 206 കോടിയിലേറെ രൂപയാണ് ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

ജയ് പട്ടേലിന് പിന്നില്‍ ആരാണെന്ന് സ് കോട്ട്‌ലന്‍ഡ് യാര്‍ഡ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാഷണല്‍ ക്രൈം ഏജന്‍സി എന്‍ക്രോചാറ്റ് സംവിധാനം തകര്‍ത്തതിനെ തുടര്‍ന്ന് യുകെയില്‍ ഇതുവരെ 750 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്കുകളും മയക്കുമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് ടണ്ണിലധികം മയക്കുമരുന്നുകളും നിരവധി തോക്കുകളും 54 മില്യണ്‍ പൗണ്ട് കള്ളപ്പണവും പിടിച്ചെടുത്തു. മയക്കുമരുന്നുകളും തോക്കുകളും വ്യാപാരം ചെയ്യാന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന ഒരു രഹസ്യ ആശയവിനിമയ സംവിധാനമാണ് എന്‍ക്രോചാറ്റ്. ഇത് വിജയകരമായി തകര്‍ത്തെന്ന് നാഷണല്‍ ക്രൈം ഏജന്‍സി ബിബിസിയോട് പറഞ്ഞു.

എന്‍ക്രോചാറ്റിലെ സന്ദേശങ്ങള്‍ തടസ്സപ്പെടുത്തുകയും ഡീകോഡ് ചെയ്യുകയും ചെയ്ത ശേഷം യൂറോപ്പിലുടനീളം 800 ലധികം അറസ്റ്റുകള്‍ നടന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ മയക്കുമരുന്ന് തലവന്‍ ശശിധര്‍ സഹനനാണ് യുകെയിലെ ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാള്‍. യൂറോപ്പില്‍ ഹെറോയിന്‍ കടത്തുന്നതിലെ ഏറ്റവും വലിയ ക്രൈം സിന്‍ഡിക്കേറ്റുകളിലൊന്നായാണ് സഹനന്റെ സംഘത്തെ നാഷണല്‍ ക്രൈം ഏജന്‍സി വിലയിരുത്തുന്നത്. ഇന്ത്യയില്‍ ജനിച്ച്‌ ബ്രിട്ടനില്‍ വളര്‍ന്ന സഹ്നാന്‍ ഇപ്പോള്‍ സ്പെയിനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ലെസ്റ്ററില്‍ ഉണ്ട്. ലോകമെമ്ബാടുമുള്ള ക്ലാസ് എ മരുന്നുകളുടെ വിതരണം ഏകോപിപ്പിക്കുന്നതിനും റൈഫിളുകള്‍, സബ് മെഷീന്‍ ഗണ്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍, ഹാന്‍ഡ് ഗ്രനേഡ് എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും എന്‍ക്രോചാറ്റ് ഉപയോഗിച്ചുവെന്ന് എന്‍സിഎ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടം അനുകൂല സാഹചര്യം ഒരുക്കിയെന്നും മിക്ക കുറ്റവാളികളും വീട്ടില്‍ തന്നെ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈ ഒരു നീക്കത്തിലൂടെ വന്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നാഷണല്‍ ക്രൈം ഏജന്‍സിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Next Post

പെരിയാര്‍ കരകവിഞ്ഞു: മുന്നൂറോളം​ വീടുകളിൽ വെള്ളം കയറി

Sat Aug 8 , 2020
കൊച്ചി: എറണാകുളം ജില്ലയില്‍ പെരിയാര്‍ കരകവിഞ്ഞ്​ നൂറോളം​ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂര്‍ മേഖലകളിലാണ്​ കൂടുതല്‍ നാശനഷ്​ടം. മൂവാറ്റുപുഴ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറി. നൂറോളം കുടുംബങ്ങളെ മാറ്റി. ഇലാഹിയ കോളനിയിലെ 17 കുടുംബങ്ങളെ ജെ.ബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക്​ മാറ്റി. നഗരസഭ വാര്‍ഡ് 24ാം വാര്‍ഡിലെ ആനിക്കാകുടി കോളനിയിലും വെള്ളം കയറി. ഏലൂര്‍ വില്ലേജില്‍ വടക്കുംഭാഗത്ത് വെള്ളം കയറി. കുറ്റിക്കാട്ടുകര ബോസ്കോ കോളനിയിലാണ്​ കൂടുതല്‍ […]

You May Like

Breaking News

error: Content is protected !!