കരിപ്പൂര്‍ ദുരന്തം : ക്യാപ്റ്റൻ ദീപക് സാത്തേയുടെ പരിചയ സമ്പത്ത് രക്ഷിച്ചത് നൂറുകണക്കിന് ജീവനുകള്‍ !

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേക്ക് 30 വർഷത്തെ പരിചയ സമ്പത്ത്. ദീപക് സാത്തേയും സഹ പൈലറ്റും മരിച്ചവരിൽ ഉൾപ്പെടും.

എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.

വ്യോമസേനക്ക് വേണ്ടി എയർബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയർഫോഴ്സ് അക്കാദമിയിൽ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴമൂലം പൈലറ്റിന് റൺവേ കാണാനാകാത്തതാണ് അപകട കാരണമെന്ന് വിലയിരുത്തുന്നു.

Next Post

ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച്‌ നിര്യാതനായി

Sat Aug 8 , 2020
ദമ്മാം : സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച്‌ നിര്യാതനായി . നെടുമങ്ങാട് പാലോട് പെരിങ്ങമ്മല സ്വദേശി അബ്ദുല്‍ഖാദര്‍ (59) ആണ് മരിച്ചത് .കഴിഞ്ഞ ഒരാഴ്ച മുമ്ബ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത് .കഴിഞ്ഞ 30 വര്‍ഷത്തോളമായി അബ്‌ഖൈഖില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി […]

Breaking News

error: Content is protected !!