കരിപ്പൂര്‍ വിമാന ദുരന്തം ; യഥാര്‍ത്ഥ ഹീറോകള്‍ നാട്ടുകാര്‍ !

പെരുമഴയെയും കോവിഡെന്ന മഹാമാരിയെയും തോൽപിച്ച മലപ്പുറം കൊണ്ടോട്ടിയിലെ നാട്ടുകാരുടെ ഇടപെടല്‍ വിമാന അപകടത്തിന്റെ ആഘാതം കുറച്ചിരുന്നു. വിവരമറിഞ്ഞ് വാഹനവുമായി എത്തിയവർ ആരെയും കാക്കാതെ ഓരോരുത്തരെയും അവരവരുടെ വാഹനങ്ങളില്‍ ആശുപത്രികളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നടന്നത്.

നാട്ടുകാരുടെ അസാമാന്യ ധൈര്യവും ഇഛാശക്തിയും വിളിച്ചോതുന്നതാണ് ദുരന്തസ്ഥലത്ത് നിന്നും പുറത്തുവരുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് ദുരന്തസ്ഥലത്ത് നിന്നുള്ള ഈ കൈകോര്‍ത്തുള്ള രക്ഷപ്പെടുത്തല്‍.

Next Post

ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഇനി വനിത സൈനികരും !

Sat Aug 8 , 2020
കശ്മീരിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി കാക്കാന്‍ ഇനി വനിത സൈനികരുമുണ്ടാകും. ആസാം റൈഫിള്‍സിലെ ഒരു യൂണിറ്റിനെയാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ ആണ് ഇവര്‍ക്ക് ഡ്യുട്ടി നിശ്ചയിച്ചിരിക്കുന്നത്.. 13 ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സേനയില്‍ ഓഫീസര്‍ കേഡറില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ യുദ്ധ മുഖത്തുള്ള ജോലികളില്‍ നിന്നും വനിതകളെ സൈന്യം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

Breaking News

error: Content is protected !!