യുകെ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്; നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യം !

ലണ്ടന്‍ : കൊരോണ വൈറസ് നിയന്ത്രണങ്ങള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച വിവിധ സാമ്പത്തിക തകര്‍ച്ചകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വിനാശകാരിയായ തകര്‍ച്ചയാണ് വരാനിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ എന്താനും മാസങ്ങളിലായി ബ്രിട്ടീഷ് എക്കണോമി ഏതാണ്ട് പൂര്‍ണമായ ഷട്ട് ഡൌണിലാണ്. സമ്പത്ത് വ്യവസ്ഥയെ സഹായിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍റെയും ചാന്‍സലര്‍ ഋഷി സുനാകിന്‍റെയും ‘കുത്തി വെപ്പ് ചികിത്സകള്‍’ നാമ മാത്രമായ പ്രതിഫലനമാണ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയതെന്ന് ഗവേഷകര്‍ ചൂണ്ടി കാട്ടുന്നു.

തുടര്‍ച്ചയായ രണ്ടു ‘ത്രൈമാസ’ സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ GDP യുടെ വളര്‍ച്ച പൂജ്യം ശതമാനത്തിന് താഴെ വരുമ്പോഴാണ് ‘റിസഷന്‍’ എന്ന സാമ്പത്തിക കാറ്റഗറിയിലേക്ക് രാജ്യം നീങ്ങുക. നിര്‍മാണ- സേവന രംഗങ്ങളെ ഒരു പോലെ ലോക്ക് ഡൌണ്‍ ബാധിച്ചിട്ടുണ്ട്. കൊറോണ ബാധയും ലോക്ക് ഡൌണും മാത്രമല്ല, ബ്രക്സിറ്റും യുകെയുടെ സാമ്പത്തിക തകര്‍ച്ചക്ക് പ്രധാന കാരണങ്ങളിലൊന്നാണ്.

Next Post

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Sun Aug 9 , 2020
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ 15 മൃതദേഹങ്ങളും ഇന്ന് 11 മൃതദേഹങ്ങളുമാണ് ദുരന്തഭൂമിയില്‍ നിന്ന് കൂടി കണ്ടെത്തിയത്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു. 44 പേരെ ഇനിയും കണ്ടെത്തണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 78 പേരാണ് ദുരന്തത്തില്‍ […]

Breaking News

error: Content is protected !!