മുക്കത്തിന് തീരാകണ്ണീരായി സാഹിറയുടെയും കുഞ്ഞിന്റെയും അകാലവിയോഗം

കോഴിക്കോട്| മുക്കത്തിന് തീരാകണ്ണീരായി വിമാനപകടത്തില്‍ മരിച്ച സാഹിറയുടെയും കുഞ്ഞിന്റെയും അകാലവിയോഗം.

10 മാസം മുമ്ബാണ് സാഹിറയും മക്കളും ദുബൈയിലെത്തുന്നത്. എന്നാല്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലി നേടണമെന്ന ആഗ്രഹത്തോടെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അത് അവസാന യാത്രയാകുമെന്ന് സാഹിറ അറിഞ്ഞില്ല.

ആകാശത്തോളം ഉയര്‍ന്ന സാഹിറയുടെ സ്വപ്‌നങ്ങള്‍ മണ്ണിലെത്തും മുമ്ബേ നിലച്ച്‌ പോയി. മൂന്ന് മക്കളും ഉമ്മയും ഒന്നിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ട് മക്കള്‍ കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. 10 മാസം പ്രായമുള്ള ഇളയകുട്ടി സാഹിറയോടൊപ്പം യാത്രയായി.

Next Post

ഷാർജയുടെ വികസനകുതിപ്പ്: പുതിയ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ചു

Sun Aug 9 , 2020
ഷാര്‍ജ | വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് പകരുന്ന വന്‍കിട പദ്ധതികള്‍ അനാവരണം ചെയ്ത് ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ഷാര്‍ജയിലെ ഖോര്‍ഫുകാന്‍, കല്‍ബ, ദൈദ്, മലീഹ എന്നീ പ്രദേശങ്ങളിലായാണ് വിനോദകേന്ദ്രങ്ങളും ഹോട്ടലുകളുമടക്കമുള്ള പുതിയ പദ്ധതികളൊരുങ്ങുന്നത്. ഷാര്‍ജ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഷുറൂഖ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ ജാസിം അല്‍ സര്‍കാല്‍, ഉടന്‍ നിര്‍മാണമാരംഭിക്കുന്ന ഷുറൂഖിന്റെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിര കാഴ്ചപ്പാടുകള്‍ക്കും പ്രാമുഖ്യം നല്‍കി […]

Breaking News

error: Content is protected !!