പൈലറ്റ് ദീപക് വസന്ത് സാത്തേയുമായുള്ള അപൂര്‍വ്വ സൗഹൃദം പങ്കുവെച്ച്‌ രാജേഷ് കൃഷ്ണ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തെ നടുക്കിയ വിമാനാപകടത്തില്‍ മരണപ്പെട്ട പൈലറ്റ് ദീപക് വസന്ത് സാത്തേയുമായുള്ള അപൂര്‍വ്വ സൗഹൃദം പങ്കുവെച്ച്‌ രാജേഷ് കൃഷ്ണ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ചില മനുഷ്യര്‍ അങ്ങനെയാണ് നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് പാളി നോക്കി കടന്നുപോകുമെന്നുമെന്ന് അദ്ദേഹം കുറിച്ചു.

ലോക്ക് ഡൗണിന് ശേഷമുള്ള ഒരു വൈകുന്നേരം. എന്റെ സ്ഥിരം ലാവണമായ ഹോളിഡേ ഇന്നിലെ മുറിക്കു മുന്നില്‍ വലിയ ശബ്ദ കോലാഹലം. പാതി മുറിഞ്ഞ സ്വപ്നത്തിന്റെ അരിശത്തില്‍ കതക് തുറന്ന് നോക്കി. നന്നായി നര ആക്രമിച്ച ഒരു മനുഷ്യന്‍, ഷോര്‍ട്‌സും ടീഷര്‍ട്ടുമാണ് വേഷം കോറിഡോറിന്റെ അങ്ങേത്തലക്കലേക്ക് നോക്കി ശൂന്യതയോട് കയര്‍ക്കുകയാണ്.

ഞാന്‍ രോഗിയൊന്നുമല്ല. വെള്ളം ചോദിച്ചിട്ട് മണിക്കൂറുകളായി, ഞാനും ഫൈറ്ററാണ്. എന്റെ യൗവ്വന കാലത്ത് ഈ രാജ്യത്തിനു വേണ്ടി ഫൈറ്റ് ചെയ്തു. ഇന്ന് അന്യനാട്ടില്‍ കഷ്ടപ്പെടുന്ന എന്റെ നാട്ടുകാരെ ഈ കെട്ട കാലത്ത് തിരിച്ചെത്തിക്കാന്‍ വീണ്ടും ഫൈറ്റ് ചെയ്യുന്നു. നിങ്ങള്‍ ചെറുപ്പക്കാര്‍ ഇങ്ങനെഭയന്നോടരുത്.’
ഇതായിരുന്നു ആ സംഭാഷണത്തിന്റെ ചുരുക്കം. മറ്റെന്തോ ആവശ്യപ്പെടുന്നതിന് മുന്നേ കൊറോണയെ ഭയന്ന് ഒരു കുപ്പി വെള്ളം വച്ച്‌ ഓടിയ റും ബോയിയെയാണ് ശകാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അടുത്ത നിമിഷം പരുക്കന്‍ ശബ്ദവിന്യാസം നിര്‍ത്തി അയാള്‍ എന്നോട് ക്ഷമാപണം നടത്തി, ഞാനയാള്‍ക്ക് കുറെ വെള്ളക്കുപ്പികള്‍ സമ്മാനിച്ചു. എന്തായാലും പാതി തുറന്ന ഡോറില്‍ കസേര വലിച്ചിട്ട് ഒരു കോറിഡോറിന്റെ വീതിയില്‍ അപ്പുറവും ഇപ്പുറവുമിരുന്ന് ചിയേഴ്‌സ് പറഞ്ഞ് ഞങ്ങള്‍ ഒരുമണിക്കൂറോളം സംസാരിച്ചു. എന്റച്ഛന്‍ എയര്‍ ഫോര്‍സില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു എന്ന് തോന്നി. പിരിയുമ്ബോഴേക്ക് ‘ഭായി’ എന്ന് വിളിക്കുന്ന നിലയിലേക്ക് അദ്ദേഹം സൗഹൃദം വളര്‍ത്തി.

ഇന്നലെ ഫ്‌ലൈറ്റപകടത്തില്‍ മരിച്ചവരില്‍ മുഖ്യ പൈലറ്റ് ദീപക്ക് വസന്ത് സാഠേ എന്ന പേര് നിര്‍വികാരതയോടെയാണ് വായിച്ചത്. രാവിലെ ചില ഫേസ്ബുക്ക് പോസ്റ്റുകളിലെ ചിത്രങ്ങളിലാണ് എന്റെ കണ്ണുടക്കിയത്. ഹോളിഡേ ഇന്‍ മാനേജര്‍ ഗണേഷിനെ വിളിച്ച്‌ കഴിഞ്ഞ സംഭവം ഓര്‍മ്മിപ്പിച്ച്‌ ആളെ ഉറപ്പു വരുത്തി. പ്രിയപ്പെട്ട ദീപക്ക്, അന്ന് നമ്മള്‍ വ പിരിയുമ്ബോള്‍ അവസാനം പറഞ്ഞതിനായി ഞാന്‍ കാത്തിരിക്കുന്നു. ‘ഈ കോവിഡ് കാലം കഴിയട്ടെ, ചിയേഴ്‌സ് പറയാനായി ഒരു ടേബിളിന് ഇരുപുറവും ഉറപ്പായും നമ്മള്‍ ഇരിക്കും’. താങ്കളുടെ സമചിത്തത കൈവിടാതെയുള്ള വീരോചിതമായ ഇടപെടലാണ് അപകടത്തിന്റെ ആഘാതം കുറച്ച്‌ കൂടുതല്‍ ജീവന്‍ രക്ഷിച്ചതെന്ന് വായിച്ചറിഞ്ഞു’ അദ്ദേഹം കുറിക്കുന്നു.

Next Post

ജീവനെടുത്തുകൊണ്ട് കോവിഡ്: സഊദിയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 37 പേര്‍ മരിച്ചു

Sun Aug 9 , 2020
ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 37 പേര്‍ മരിച്ചു. 1,492 പേര്‍ക്ക് രോഗം ഭേദമായതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ഹുഫൂഫ്- 8 , ജിദ്ദ- 7, മക്ക- 4, ത്വായിഫ്- 3, അറാര്‍- 3, റിയാദ്- 2, സബിയ- 2, അല്‍ഖതീഫ്- 2, ഹാഇല്‍- 1, ദമാം- 1, ആല്‍മജാരിദ- 1, അല്‍ ഉയൂന്‍- 1, മഹായില്‍ അസീര്‍- 1, അല്‍ ബഹ- 1 എന്നിവിടങ്ങളിലാണ് […]

You May Like

Breaking News

error: Content is protected !!