‘ഫര്‍ലോ’ അനന്തമായി നീളാന്‍ സാധ്യത; ലോക്ക് ഡൌണ്‍ നില നില്‍ക്കുന്നിടത്തോളം ഫര്‍ലോ തുടരണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് !

ലണ്ടന്‍ : ലോക്ക് ഡൌണ്‍ സമയത്ത് ബ്രിട്ടനിലെ തൊഴിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപം കൊടുത്ത ‘ഫര്‍ലോ’ ഒക്ടോബറിനു ശേഷവും തുടരാന്‍ സാധ്യത. പ്രധാന മന്ത്രി ബോറിസ് ജോണ്‍സനും ചാന്‍സലര്‍ ഋഷി സുനാകും ഓഗസ്റ്റ് അവസാനത്തോടെ ഫര്‍ലോ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, ഫര്‍ലോ വീണ്ടും നീട്ടണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്.

ജോലി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നിടത്തോളം കാലം ഫര്‍ലോ അവസാനിപ്പിക്കരുതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്ന്‍റെ ആവശ്യം. മില്ല്യന്‍ കണക്കിന് പേരാണ് ഇപ്പോള്‍ ഫര്‍ലോയില്‍ ഉള്ളത്. ഫര്‍ലോ അവസാനിക്കുന്നതോടെ യുകെയില്‍ കമ്പനികള്‍ ജോലിക്കാരെ വലിയ തോതില്‍ ലെ- ഓഫ്‌ ചെയ്യുമെന്നാണ് അധികൃതരുടെ ആശങ്ക.

Next Post

മണര്‍കാട് നാലുമണിക്കാറ്റില്‍ ഒഴുക്കില്‍പ്പെട്ട കാറും ഡ്രൈവറായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

Mon Aug 10 , 2020
കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റില്‍ ഒഴുക്കില്‍പ്പെട്ട കാറും ഡ്രൈവറായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൊച്ചി എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍ അങ്കമാലി അമലപുരം മഞ്ഞപ്ര സ്വദേശിയുമായ ജസ്റ്റിന്‍ ജോയി (26) യുടെ മൃതേദഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. സംഭവം നടന്ന് 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറും ഡ്രൈവറുടെ മൃതദേഹവും കണ്ടെത്താനായത്. ദേശീയദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും പോലിസും ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍നിന്നുളള മുങ്ങല്‍ വിദഗ്ധരും സംയുക്തമായി നടത്തിയ […]

Breaking News

error: Content is protected !!