അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് ഇല്ലെന്നുള്ള പരിശോധനക്ക് നാല് കേന്ദ്രങ്ങള്‍ കൂടി

ദുബൈ | അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് ഇല്ലെന്നുള്ള പരിശോധനക്ക് നാല് കേന്ദ്രങ്ങള്‍ കൂടി. അവയില്‍ രണ്ടെണ്ണം ദുബൈയില്‍ ആയിരിക്കും. ദുബൈക്ക് പുറമെ ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലും പരിശോധന കേന്ദ്രങ്ങള്‍ ഉണ്ടാകും. ദ്രുത പരിശോധനയാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്.

യു എ ഇയുടെ തലസ്ഥാനത്തു താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശിക്കുന്നതിന് കൊവിഡ് ഇല്ലാ ഫലം ആവശ്യമാണ്. ദുബൈയില്‍ റാശിദ് തുറമുഖത്തും അല്‍ ഖവാനീജിലും ആയിരിക്കും. അഞ്ച് മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. ഡി പി ഐ ലേസര്‍ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന. ഇത്തരത്തിലുള്ള നാല് കേന്ദ്രങ്ങള്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നു. സിഹയുടെ ഫോണ്‍ ആപ്പ് വഴി കൂടിക്കാഴ്ചക്കു അപേക്ഷിക്കാം. പരിശോധന സമയം മുതല്‍ 48 മണിക്കൂറിനുള്ളില്‍ അബുദാബിയില്‍ പ്രവേശിക്കണം.

Next Post

അറബിക് ഭാഷയുടെ 17 നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തുന്ന ബൃഹത്പദ്ധതിയുമായി അറബിക് ലാംഗ്വേജ് അക്കാദമി

Tue Aug 11 , 2020
ഷാര്‍ജ : അറബിക് ഭാഷയുടെ 17 നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തുന്ന ബൃഹത്പദ്ധതിയുമായി അറബിക് ലാംഗ്വേജ് അക്കാദമി. ഷാര്‍ജ സര്‍ക്കാരിന് കീഴിലുള്ള അക്കാദമി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമയുടെ മേല്‍നോട്ടത്തിലും കയ്റോയിലെ യൂണിയന്‍ ഓഫ് അറബ് സയന്റിഫിക് ലാംഗ്വേജ് അക്കാഡമിക്സിന്റെ സഹകരണത്തോടെയുമാണ് ഒരുങ്ങുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ ഭാഷയാണ് അറബിക്. ഒരോ അറബിക് പദത്തിന്റെയും ഉദ്ഭവം മുതല്‍ അതിന്റെ […]

Breaking News

error: Content is protected !!