കുടിയേറ്റക്കാരെ തടയണമെങ്കില്‍ 30 മില്ല്യന്‍ പൌണ്ട് ഫീ വേണം; ബ്രിട്ടനെതിരെ പുതിയ ഭീഷണിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ !

ലണ്ടന്‍ : കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നത് തടയാന്‍ ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ പട്രോളിംഗ് നടത്താന്‍ ഫ്രഞ്ച് പോലിസ് തയാറാണെന്ന് ഫ്രാന്‍സ്. എന്നാല്‍ ഇതിന്റെ ചെലവിലേക്കായി ബ്രിട്ടന്‍ ഓരോ വര്‍ഷവും 30 മില്ല്യന്‍ പൌണ്ട് ഫ്രഞ്ച് സര്‍ക്കാരിന് നല്‍കണം. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഈ ഓഫറിനെ കുറിച്ച് ഫ്രഞ്ച് കോസ്റ്റ് ഗാര്‍ഡുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക ദൂതനായി മുന്‍ റോയല്‍ മറീന്‍ കമ്മാണ്ടോ ഡാന്‍ മഹോണിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ 532 കുടിയേറ്റകാരാണ് ചെറിയ ബോട്ടുകളില്‍ യുകെയിലേക്ക് കുടിയേറാന്‍ ശ്രമിച്ചത്. യുകെയിലെ ഡോവര്‍ തുറമുഖമായിരുന്നു ഇവരുടെ ലക്‌ഷ്യം. ഒരു ദിവസം കൊണ്ട് മാത്രം 17 ബോട്ടുകളിലായി 235 പേരാണ് യുകെയെ കക്ഷ്യം വെച്ചു ഡോവരില്‍ എത്തിയത്. എന്നാല്‍ മാസങ്ങളോളം ഫ്രാന്‍സിലെ ‘കാലേ’യില്‍ താമസിച്ച് യുകെയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ഈ കുടിയേറ്റക്കാരെ തടയാന്‍ ഫ്രാന്‍സ് കാര്യമായ നടപടികള്‍ ഒന്നും എടുക്കാറില്ല. കുടിയേറ്റക്കാരെ തടയാന്‍ യുകെ ഇത് വരെ 100 മില്ല്യന്‍ പൌണ്ട് വിവിധ ഘട്ടങ്ങളിലായി ഫ്രാന്‍സിന് നല്കിയിട്ടുണ്ട്.

ഫ്രഞ്ച് തുറമുഖമായ ‘കാലേ’യില്‍ നൂറുകണക്കിന് കുടിയേറ്റക്കാരാണ് യുകെയിലേക്ക് കുടിയേറാനുള്ള ഒരു സന്ദര്‍ഭവും കാത്തിരിക്കുന്നത്. ഇത് വരെ 4000ത്തില്‍ അധികം പേരാണ് ഈ വര്ഷം മാത്രം യുകെയിലേക്ക് കുടിയേറിയത്.

Next Post

യുകെയില്‍ കൊറോണ ബാധ കുത്തനെ ഉയരുന്നു; സെപ്റ്റംബറില്‍ വീണ്ടും ലോക്ക് ഡൌണ്‍ വന്നേക്കും !

Tue Aug 11 , 2020
ലണ്ടന്‍: യുകെയില്‍ കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അടുത്ത മാസം രാജ്യമൊട്ടാകെ വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ ഡേവിഡ്‌ കിംഗ്‌. “രണ്ടാം ഘട്ട വൈറസ് ബാധ തടയുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ചിട്ടയായ നടപടികള്‍ സ്വീകരിക്കണം. സ്കൂളുകള്‍ തുറക്കാനുള്ള ഒരു സാഹചര്യം ഇപ്പോള്‍ ഇല്ല”. ഇന്‍ഫക്ഷന്‍ റേറ്റില്‍ കാര്യമായ കുറവ് വന്നതിനു ശേഷം മാത്രമേ സ്കൂളുകള്‍ തുറക്കുന്നതിനെ […]

Breaking News

error: Content is protected !!