യുകെയില്‍ കൊറോണ ബാധ കുത്തനെ ഉയരുന്നു; സെപ്റ്റംബറില്‍ വീണ്ടും ലോക്ക് ഡൌണ്‍ വന്നേക്കും !

ലണ്ടന്‍: യുകെയില്‍ കൊറോണ വൈറസ് ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അടുത്ത മാസം രാജ്യമൊട്ടാകെ വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ ഡേവിഡ്‌ കിംഗ്‌.

“രണ്ടാം ഘട്ട വൈറസ് ബാധ തടയുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ചിട്ടയായ നടപടികള്‍ സ്വീകരിക്കണം. സ്കൂളുകള്‍ തുറക്കാനുള്ള ഒരു സാഹചര്യം ഇപ്പോള്‍ ഇല്ല”. ഇന്‍ഫക്ഷന്‍ റേറ്റില്‍ കാര്യമായ കുറവ് വന്നതിനു ശേഷം മാത്രമേ സ്കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കാന്‍ തന്നെ പാടുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

സര്‍ക്കാരിന്‍റെ ടെസ്റ്റ് ആന്‍ഡ്‌ ട്രേസ്‌ സിസ്റ്റത്തിനെതീരെയും സര്‍ ഡേവിഡ്‌ കിംഗ്‌ തുറന്നടിച്ചു. “400 മില്ല്യന്‍ പൌണ്ടിനാണ് സര്‍ക്കാര്‍ കൊറോണ ടെസ്റ്റിംഗ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാന്‍ ‘സെര്‍കോ’ കമ്പനിയെ ഏല്പിച്ചിരിക്കുന്നത്. എന്നാല്‍ കമ്പനി വന്‍ ലാഭം ഉണ്ടാക്കുന്നുവെന്നല്ലാതെ പൊതു ജനങ്ങള്‍ക്ക്‌ കാര്യമായ ഒരു പ്രയോജനവും ഇത് വരെ ഇല്ല” അദ്ദേഹം കൂടിചേര്‍ത്തു.

മൂന്ന് ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ യുകെയില്‍ കൊറോണ ബാധിതരായി ചികിത്സയില്‍ ഉള്ളത്. ബ്രിട്ടനില്‍ 46,566 പേര്‍ക്ക് ഇത് വരെ കൊറോണ ബാധ മൂലം ജീവന്‍ നഷ്ട്ടപ്പെട്ടിട്ടുണ്ട്.

Next Post

മംഗളുരു വിമാനപകടം: പത്തു വര്‍ഷത്തിനുശേഷവും നഷ്ടപരിഹാരം പൂര്‍ണമായി കിട്ടിയില്ല

Tue Aug 11 , 2020
കണ്ണൂര്‍: 2010 മേയ് 22ന് രാവിലെയായിരുന്നു മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ദുബൈ -മംഗളുരു വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നത്. 66 മലയാളികള്‍ അടക്കം 158 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത്. അപകടദിനം മംഗളുരുവിലെത്തിയ അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മോണ്‍ട്രിയല്‍ ഉടമ്ബടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുമെന്നായിരുന്നു. ഇത് ഏകദേശം 75 ലക്ഷം രൂപയായിരുന്നു. ലഗേജി​െന്‍റ നഷ്ടപരിഹാരം വേറെയും ലഭിക്കേണ്ടിയിരുന്നു. […]

You May Like

Breaking News

error: Content is protected !!