സ്കോട്ട്ലാന്‍ഡില്‍ പാളയത്തില്‍ പട; പുതിയ റഫറണ്ടം ത്രിശങ്കുവില്‍ !

ലണ്ടന്‍ : സ്കോട്ട്ലാന്‍ഡ് സ്വാതന്ത്ര്യത്തിനു വേണ്ടി പുതിയ റഫറണ്ടം നടത്താനുള്ള സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. അടുത്ത പൊതു തെരെഞ്ഞെടുപ്പിന്റെ കുടെ സ്കോട്ടിഷ് റഫറണ്ടവും നടത്താനായിരിന്നു സ്കോട്ട്ലാന്‍ഡിലെ ഭരണ കക്ഷിയായ SNP യുടെ ശ്രമം. എന്നാല്‍ 2014 ലെ റഫറണ്ടത്തില്‍ നിന്നും വ്യത്യസ്തമായി കടുത്ത എതിര്‍പ്പുകള്‍ ആണ് ഇത്തവണ ഭരണ കക്ഷിയെയും നേതാവ് നിക്കോള സ്റ്റര്‍ജനെയും കാത്തിരിക്കുന്നത്.

മുന്‍ ലേബര്‍ എംപി ജോര്‍ജ് ഗാല്ലോവെ നേതൃത്വം നല്‍കുന്ന ‘അലയന്‍സ് ഫോര്‍ യുണിറ്റി’ എന്ന കാംപ്യ്ന്‍ ഗ്രൂപ്പ് ആണ് റഫറണ്ട ശ്രമത്തിനെതിരെ സ്കോട്ട്ലാന്‍ഡില്‍ ഉടനീളം പ്രചരണം നടത്തുന്നത്. ജൂലൈയില്‍ ആരംഭിച്ച ഗ്രൂപ്പിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ലഭിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ SNPയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആണ് ഇപ്പോള്‍ ഈ ഗ്രൂപ്പ് വ്യാപൃതമായിരിക്കുന്നത്.

“2014 ലെ റഫറണ്ട സമയത്ത് ഇനി അടുത്ത തലമുറയില്‍ മാത്രമേ മറ്റൊരു റഫറണ്ടം ഉണ്ടാകൂ എന്നാണ് നിക്കോള സ്റ്റര്‍ജന്‍ അടക്കമുള്ള SNP നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ വീണ്ടും മറ്റൊരു റഫറണ്ടവുമായി രംഗത്ത്‌ വന്നിരിക്കുകയാണ്, ഈ നടപടി സ്കോട്ടിഷ് പൌരന്മാരെ അവഹേളിക്കുന്നതിന് തുല്യമാണ്” – ജോര്‍ജ് ഗാല്ലോവെ പ്രസ്താവിച്ചു. വരും മാസങ്ങളില്‍ റഫറണ്ടത്തെ ചൊല്ലി ഒരു വന്‍ രാഷ്ട്രീയ വടം വലിയായിരിക്കും സ്കോട്ട്ലാന്‍ഡില്‍ നടക്കുക.

Next Post

മണി എക്സ്‍ചേഞ്ച് സെന്‍ററില്‍ വ്യാജ കറന്‍സി നല്‍കി തട്ടിപ്പ് നടത്താൻ ശ്രമം; ഇന്ത്യക്കാരനെതിരെ നടപടി

Wed Aug 12 , 2020
കുവൈത്തില്‍ മണി എക്സ്‍ചേഞ്ച് സെന്ററില്‍ വ്യാജ കറന്‍സി നല്‍കിയ ഇന്ത്യക്കാരനെതിരെ നടപടി.നാട്ടിലേക്ക് പണമയക്കാനായി ഇയാള്‍ നല്‍കിയ കുവൈത്ത് ദിനാര്‍ കറന്‍സികള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എക്സ്‍ചേഞ്ച് ജീവനക്കാര്‍ അധികൃതരെ അറിയിച്ചത്. നോട്ടുകള്‍ മാറ്റി നല്‍കാന്‍ ഇന്ത്യക്കാരന്‍ സന്നദ്ധനായെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കേസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു എക്സ്‍ചേഞ്ച് സെന്ററിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരനെ വിളിച്ചുവരുത്തി വിവരങ്ങള്‍ അന്വേഷിച്ചു. കൂടുതല്‍ വ്യാജ നോട്ടുകള്‍ ഇയാളുടെ പക്കലുണ്ടോയെന്നും നോട്ടുകള്‍ എവിടെ നിന്ന് […]

Breaking News

error: Content is protected !!