കൊറോണയെ അവഗണിച്ച് യുകെയില്‍ ‘ടൂറിസം മാനിയ’; അമിത തിരക്കില്‍ ടൂറിസ്റ്റുകളെ തിരിച്ചയച്ചു !

ലണ്ടന്‍ : യുകെയില്‍ കൊറോണ ഇന്‍ഫക്ഷന്‍ റേറ്റില്‍ പൊടുന്നനെയുള്ള വര്‍ധനയൊന്നും ജനങ്ങളെ ഭീതിപ്പെടുത്തുന്നില്ല. വെട്ടിത്തിളങ്ങുന്ന വെയിലില്‍ ബീച്ചുകളും പാര്‍ക്കുകളും തേടി ബ്രിട്ടീഷുകാര്‍ നെട്ടോട്ടമോടുകയാണ്. ബ്രിട്ടീഷുകാരുടെ പോപ്പുലര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായിരുന്ന സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈയിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചു വരുന്നവര്‍ക്ക് കോറന്‍റ്റയ്ന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ആണ് സര്‍ക്കാര്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഈ വിലക്കിനെ തുടര്‍ന്ന് യുകെയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

എന്നാല്‍ വിനോദ സഞ്ചാരികള്‍ വിദേശ രാജ്യങ്ങളിലെക്ക് യാത്ര ചെയ്യുന്നതിന് പകരം യുകെയില്‍ തന്നെയുള്ള ബീച്ചുകളും മറ്റു വിനോദ കേന്ദ്രങ്ങളിലേക്കുമാണ് ഇപ്പോള്‍ കൂട്ടം കൂട്ടമായി ഈ സഞ്ചാരികള്‍ വരുന്നത്. ഡോര്‍സെറ്റ് , ബോണ്‍ മൌത്ത് തുടങ്ങിയ ബീച്ചുകളിലെല്ലാം വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ‘ഫര്‍ലോ’ കാരണം വീട്ടില്‍ വെറുതെയിരിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ബീച്ചുകളിലേക്ക് ഇറങ്ങിയതും ജനത്തിരക്ക് കൂടാന്‍ കാരണമായി. ഈ തിരക്കുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ടൂറിസ്റ്റുകളുമായെത്തുന്ന കാറുകള്‍ പോലും ബീച്ചുകളുടെ പരിസരത്തേക്ക് പോലും പോലിസ് കടത്തി വിടുന്നില്ല. ഇവരോടെ മറ്റു ദിവസങ്ങളില്‍ തിരിച്ചു വരാനാണ് പോലിസ് ആവശ്യപ്പെടുന്നത്.

കൊറോണ ബാധ മൂലമുള്ള മരണ നിരക്കില്‍ യുകെയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെങ്കിലും, ഇന്‍ഫക്ഷന്‍ റേറ്റില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഉണ്ടായിരിക്കുന്നത്. മൂന്ന്‍

Next Post

സ്കോട്ട്ലാന്‍ഡില്‍ പാളയത്തില്‍ പട; പുതിയ റഫറണ്ടം ത്രിശങ്കുവില്‍ !

Wed Aug 12 , 2020
ലണ്ടന്‍ : സ്കോട്ട്ലാന്‍ഡ് സ്വാതന്ത്ര്യത്തിനു വേണ്ടി പുതിയ റഫറണ്ടം നടത്താനുള്ള സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. അടുത്ത പൊതു തെരെഞ്ഞെടുപ്പിന്റെ കുടെ സ്കോട്ടിഷ് റഫറണ്ടവും നടത്താനായിരിന്നു സ്കോട്ട്ലാന്‍ഡിലെ ഭരണ കക്ഷിയായ SNP യുടെ ശ്രമം. എന്നാല്‍ 2014 ലെ റഫറണ്ടത്തില്‍ നിന്നും വ്യത്യസ്തമായി കടുത്ത എതിര്‍പ്പുകള്‍ ആണ് ഇത്തവണ ഭരണ കക്ഷിയെയും നേതാവ് നിക്കോള സ്റ്റര്‍ജനെയും കാത്തിരിക്കുന്നത്. മുന്‍ ലേബര്‍ എംപി ജോര്‍ജ് ഗാല്ലോവെ […]

Breaking News

error: Content is protected !!