സ്കോട്ട്ലാന്‍ഡ് ട്രെയിന്‍ ദുരന്തം; മരണം മൂന്നായി, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം !

ലണ്ടന്‍ : സ്കോട്ട്ലാണ്ടിലെ അബര്‍ദീനില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മറ്റു ആറു യാത്രക്കാരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സ്കോട്ട്ലാണ്ടിനെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്. കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിന്‍ പാളം തെറ്റിയതാണ് അപകട കാരണം.

ബുധനാഴ്ച രാവിലെ അബര്‍ദീനില്‍ നിന്നും സ്റ്റോന്‍ഹെവനിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തില്‍പെട്ടത്. അതിരാവിലെ സര്‍വീസ് നടത്തുന്ന നാല് ബോഗികള്‍ മാത്രമുള്ള ട്രെയിനില്‍ വളരെ കുറച്ച് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ ‘റഷ് ഹവറില്‍’ ആണ് അപകടം നടന്നിരുന്നതെങ്കില്‍ വന്‍ ആളപായം തന്നെ ഉണ്ടാകുമായിരുന്നു.

പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. എമര്‍ജന്‍സി സര്‍വീസുകളുടെ ദ്രുതഗതിയിലുള്ള ഇടപെടലിനെ പ്രധാന മന്ത്രി അഭിനന്ദിച്ചു. എമര്‍ജന്‍സി സര്‍വീസുകളുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണമാണ് മരണ സംഖ്യ മൂന്നില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. മരിച്ച മൂന്ന് പേരില്‍ ട്രെയിന്‍ ഡ്രൈവറും ഉള്‍പ്പെടും.

Next Post

ഒരു മണിക്കൂറിലേറെ റോഡരികില്‍ വീണുകിടന്ന അജ്ഞാതന്‍ മരിച്ചു

Thu Aug 13 , 2020
കോഴിക്കോട്: ഒരു മണിക്കൂറിലേറെ റോഡരികില്‍ വീണുകിടന്ന അജ്ഞാതന്‍ മരിച്ചു. നഗരത്തിലെ ചെറൂട്ടി റോഡ് ജങ്ഷന് സമീപം റെഡ് ക്രോസ് റോഡില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. അറുപത് വയസ് തോന്നിക്കുന്നയാള്‍ ഓവ് ചാലിന് മുകളില്‍ കമിഴ്ന്ന് വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു. മരുന്ന് ശീട്ടും ചെറിയ ബാഗുമുണ്ടായിരുന്നു. ദൃക്സാക്ഷികള്‍ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് 108 ആംബുലന്‍സ് എത്തിയത്. പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചു. കോവിഡായതിനാല്‍ പി.പി.ഇ കിറ്റ് ധരിച്ചവര്‍ക്കേ വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാനാവൂ എന്ന […]

Breaking News

error: Content is protected !!