ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരും സമ്മതിച്ചു; ബ്രിട്ടന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട് !

ലണ്ടന്‍ : 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് (Economic Recession) യുകെ സമ്പദ് വ്യവസ്ഥ കടന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുള്ള ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റസ്ട്റ്റിക്സ് ഇത് സംബന്ധമായ വിശദീകരണങ്ങള്‍ പുറത്തു വിട്ടത്. കൊറോണ വൈറസ് ആക്രമണവും തുടര്‍ന്നുള്ള ലോക്ക് ഡൌണുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് വികസിത രാജ്യം തങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന് ഔദ്യോഗികമായി സ്വയം സമ്മതിക്കുന്നത്. ONS ന്‍റെ കണ്ടെത്തല്‍ പ്രകാരം GDPയില്‍ ഏകദേശം 20 ശതമാനം കുറവാണ് ഈ വര്‍ഷം രണ്ടാമത്തെ കോര്‍ട്ടറില്‍ രേഖപ്പെടുത്തിയത്. പൊതുജനങ്ങളുടെ ഷോപ്പിംഗില്‍ കാര്യമായി കുറവ് വന്നു. ലോക്ക് ഡൌണ്‍ കാരണം ഷോപ്പുകള്‍ അടച്ചിട്ടത് ഷോപ്പിംഗ്‌ കുറയാന്‍ കാരണമായി. ഇത് തുടര്‍ച്ചയായി രണ്ട് കോര്‍ട്ടറുകളില്‍ സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമാക്കി.

ONS ന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഹോട്ടല്‍, ഷോപ്പ്, റസ്റ്റോരന്റ് തുടങ്ങിയ മേഖലകളെയാണ് ലോക്ക് ഡൌണ്‍ കാര്യമായി ബാധിച്ചത്. ധാരാളം ചെറുകിട കമ്പനികള്‍ ‘ഫര്‍ലോ'(തൊഴില്‍ സംരക്ഷണ പാക്കേജ്) അവസാനിക്കുന്നതോടെ തകര്‍ന്നടിയുമെന്നും ONS റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടന്‍റെ കുടെ ലോക്ക് ഡൌണ്‍ ആരംഭിച്ച ജര്‍മനിയില്‍ 11 ശതമാനം കുറവ് മാത്രമാണ് GDP യില്‍ ഉണ്ടായത്. ഫര്‍ലോ അവസാനിക്കുന്നതോടെ മാത്രമേ ലോക്ക് ഡൌണ്‍ ഉണ്ടാക്കിയ സാമ്പത്തികത്തകര്‍ച്ചയുടെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരൂ.

Next Post

സ്കോട്ട്ലാന്‍ഡ് ട്രെയിന്‍ ദുരന്തം; മരണം മൂന്നായി, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം !

Thu Aug 13 , 2020
ലണ്ടന്‍ : സ്കോട്ട്ലാണ്ടിലെ അബര്‍ദീനില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മറ്റു ആറു യാത്രക്കാരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് സ്കോട്ട്ലാണ്ടിനെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്. കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ട്രെയിന്‍ പാളം തെറ്റിയതാണ് അപകട കാരണം. ബുധനാഴ്ച രാവിലെ അബര്‍ദീനില്‍ നിന്നും സ്റ്റോന്‍ഹെവനിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തില്‍പെട്ടത്. അതിരാവിലെ സര്‍വീസ് നടത്തുന്ന നാല് ബോഗികള്‍ മാത്രമുള്ള ട്രെയിനില്‍ വളരെ കുറച്ച് യാത്രക്കാര്‍ […]

Breaking News

error: Content is protected !!