ഒരു മണിക്കൂറിലേറെ റോഡരികില്‍ വീണുകിടന്ന അജ്ഞാതന്‍ മരിച്ചു

കോഴിക്കോട്: ഒരു മണിക്കൂറിലേറെ റോഡരികില്‍ വീണുകിടന്ന അജ്ഞാതന്‍ മരിച്ചു. നഗരത്തിലെ ചെറൂട്ടി റോഡ് ജങ്ഷന് സമീപം റെഡ് ക്രോസ് റോഡില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. അറുപത് വയസ് തോന്നിക്കുന്നയാള്‍ ഓവ് ചാലിന് മുകളില്‍ കമിഴ്ന്ന് വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു. മരുന്ന് ശീട്ടും ചെറിയ ബാഗുമുണ്ടായിരുന്നു.

ദൃക്സാക്ഷികള്‍ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് 108 ആംബുലന്‍സ് എത്തിയത്. പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചു. കോവിഡായതിനാല്‍ പി.പി.ഇ കിറ്റ് ധരിച്ചവര്‍ക്കേ വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാനാവൂ എന്ന നിലപാടിലായിരുന്നു അതു വഴി വന്ന പൊലീസ്. അതോടെ നാട്ടുകാരും വിട്ടു നിന്നു. അതിനിടെ പെരുമഴയുമുണ്ടായി. എല്ലാം കഴിഞ്ഞ് ആംബുലന്‍സ് വന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ടൗണ്‍ പൊലിസാണ് അജ്ഞാതനെ മരിച്ച നിലയില്‍ മെഡി.കോളജില്‍ എത്തിച്ചത്.

Next Post

കോവിഡ് ചട്ടം ലംഘിച്ച് കൂട്ടം കൂടി: ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

Thu Aug 13 , 2020
പുന്നയൂര്‍ക്കുളം: കോവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ച്‌ പൊതുനിരത്തില്‍ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച നാലംഗ സംഘം അറസ്റ്റില്‍. പുന്നയൂര്‍ വെട്ടിപ്പുഴ സ്വദേശികളായ ആലിന്‍ചുവട് പുഴക്കല്‍ രഞ്ജിത്ത് ദേവദാസ് (33), പുഴക്കല്‍ റജിന്‍ ദേവദാസ് (35), ചിമ്മിനി വീട്ടില്‍ ബിനീഷ് കായിക്കുട്ടി (28), എടക്കഴിയൂര്‍ തറയില്‍ ബിനോജ് വേലായുധന്‍ (25) എന്നിവരേയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കര കുഴിങ്ങര സെന്‍ററില്‍ ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഭവം. സി.പി.ഒ സൈനുല്‍ […]

Breaking News

error: Content is protected !!