യുകെ: കോവന്‍ട്രിയിലെ രണ്ട് ഫുഡ്‌ ഫാക്ടറികളില്‍ വ്യാപക കൊറോണ ബാധ; 2100 ജോലിക്കാര്‍ കോറന്‍റ്റയ്നില്‍ !

ലണ്ടന്‍ : കോവന്‍ട്രിയിലെ രണ്ട് ഫുഡ്‌ ഫാക്ടറികളില്‍ വ്യാപകമായി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് ഫഫാക്ടറികളും അടച്ചിട്ടു. മാര്‍ക്സ് ആന്‍ഡ്‌ സ്പെന്‍സറിന് വേണ്ടി സാന്‍ഡ്‌വിച്ചുകള്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് ഈ ഫാക്ടറികള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കോവന്ട്രി യിലെ ഫിഫ്സ് സപ്ലെ സെന്‍റര്‍, ഇതിന്‍റെ തന്നെ ഭാഗമായ നോര്‍ത്താപ്ട്ടണിലെ ഗ്രീന്‍കോര്‍ ഫാക്ടറി എന്നിവിടങ്ങളിലാണ് വ്യാപകമായ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നോര്‍ത്താപ്ട്ടണിലെ ഫാക്ടറിയില്‍ 2100 ജോലിക്കാരും കോവന്ട്രിയില്‍ 186 ജോലിക്കാരുമാണ് ജോലി ചെയ്യുന്നത്. ഇതില്‍ നോര്‍ത്താപ്ട്ടണിലെ മുഴുവന്‍ 2100 ജോലിക്കരോടും കോറന്‍റ്റയ്നില്‍ പോകാന്‍ കമ്പനി ആവശ്യപ്പെട്ടു. നോര്‍ത്താപ്ട്ടണില്‍ 85 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. എല്ലാ ജോലിക്കാരെയും ഉടനെ കൊറോണ ടെസ്റ്റിന് വിധേയമാക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ ഫ്രൂട്ട് സപ്പ്ളെ കമ്പനികളില്‍ ഒന്നാണ് ഫിഫ്സ്. ഇവരുടെ കോവന്ട്രി ഫാക്ടറി യുറോപ്പിലെ ഏറ്റവും വലിയ പഴം സംസ്കരണ ശാലയാണ്. കൊവട്രി, നോര്താംപ്ട്ടന്‍ പട്ടണങ്ങള്‍ യുകെയില്‍ പൊതുവെ കൊറോണ ബാധ കൂടുതലുള്ള പ്രദേശങ്ങള്‍ ആണ്.

Next Post

കരിപ്പൂരിലെ ലാന്‍ഡിംഗ് വിലക്കില്‍ ദുരൂഹത; വിശദീകരിക്കാനാവാതെ ഡി.ജി.സി.എ !

Fri Aug 14 , 2020
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ദുരൂഹത. അപകടത്തിന് ശേഷം റണ്‍വേയ്ക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നിരിക്കെ മണ്‍സൂണ്‍ കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയത് എന്തിനെന്ന സംശയമാണ് ഉയരുന്നത്. ഡി.ജി.സി.എയുടെ നടപടി ചോദ്യം ചെയ്ത് ജനപ്രതിനിധികളടക്കമുള്ളവര്‍ രംഗത്ത് വന്നു. കഴിഞ്ഞ പ്രളയകാലത്ത് മറ്റ് വിമാനത്താവളങ്ങളിലെ സര്‍വീസ് മുടങ്ങിയപ്പോള്‍ കരിപ്പൂരിലായിരുന്നു വലിയ വിമാനങ്ങള്‍ ഇറങ്ങിയത്. പിന്നെ എന്തിനാണ് മണ്‍സൂണ്‍ കാലത്ത് വിലക്കേര്‍പ്പെടുത്തുന്നതെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. വിലക്കേര്‍പ്പെടുത്തുന്നതിന് രണ്ടാഴ്ച മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കി […]

You May Like

Breaking News

error: Content is protected !!