ഇംഗ്ലണ്ടില്‍ ഇത് വരെ 34 ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്; ഇന്‍ഫക്ഷന്‍ റേറ്റ് അപകടകരമായ നിലയില്‍ !

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ഇത് വരെ 34 ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് ഇംഗ്ലണ്ടിലെ മൊത്തം ജന സംഖ്യയുടെ 6 ശതമാനം വരും. യുകെയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന ഇന്‍ഫക്ഷന്‍ റേറ്റ് ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ ഇമ്പീരിയല്‍ കോളേജ് ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്.

ഒരു ലക്ഷം പേരില്‍ നടത്തിയ ആന്‍റി ബോഡി ടെസ്റ്റ്ന്‍റെ അടിസ്ഥാനത്തില്‍ ആണ് ഇമ്പീരിയല്‍ കോളേജ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂലൈ 13 വരെയുള്ള കണക്കുകള്‍ മാത്രമാണിത്. ചീഫ് റിസര്‍ച്ചര്‍ പ്രൊഫസര്‍ ഗ്രഹാം കൂക്കിന്‍റെ അഭിപ്രായത്തില്‍ ജൂണില്‍ ലോക്ക് ഡൌണ്‍ എടുത്ത്മാറ്റിയതോടെയാണ് ഇന്‍ഫക്ഷന്‍ റേറ്റ് കുത്തനെ കൂടിയത്.

ലണ്ടന്‍ നിവാസികളില്‍ ആണ് ഇന്‍ഫക്ഷന്‍ റേറ്റ് ഏറ്റവും കൂടുതല്‍ കാണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഏഷ്യന്‍-ആഫ്രിക്കന്‍ വംശജര്‍, കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ താമസക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലും ഉയര്‍ന്ന ഇന്‍ഫക്ഷന്‍ റേറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത് പോലെ 40 വയസിന് താഴെയുള്ളവരിലും ഉയര്‍ന്ന നിരക്കില്‍ ആന്‍റി ബോഡികള്‍ കാണപ്പെട്ടു.

Next Post

യുകെ: കോവന്‍ട്രിയിലെ രണ്ട് ഫുഡ്‌ ഫാക്ടറികളില്‍ വ്യാപക കൊറോണ ബാധ; 2100 ജോലിക്കാര്‍ കോറന്‍റ്റയ്നില്‍ !

Fri Aug 14 , 2020
ലണ്ടന്‍ : കോവന്‍ട്രിയിലെ രണ്ട് ഫുഡ്‌ ഫാക്ടറികളില്‍ വ്യാപകമായി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് ഫഫാക്ടറികളും അടച്ചിട്ടു. മാര്‍ക്സ് ആന്‍ഡ്‌ സ്പെന്‍സറിന് വേണ്ടി സാന്‍ഡ്‌വിച്ചുകള്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് ഈ ഫാക്ടറികള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കോവന്ട്രി യിലെ ഫിഫ്സ് സപ്ലെ സെന്‍റര്‍, ഇതിന്‍റെ തന്നെ ഭാഗമായ നോര്‍ത്താപ്ട്ടണിലെ ഗ്രീന്‍കോര്‍ ഫാക്ടറി എന്നിവിടങ്ങളിലാണ് വ്യാപകമായ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോര്‍ത്താപ്ട്ടണിലെ ഫാക്ടറിയില്‍ 2100 ജോലിക്കാരും കോവന്ട്രിയില്‍ 186 […]

You May Like

Breaking News

error: Content is protected !!