ചെങ്കടലിലൂടെയുള്ള സൗദിയുടെ ആഡംബര ഉല്ലാസ കപ്പലിന്റെ ആദ്യ സര്‍വീസ് ഈ മാസം 27 മുതല്‍ ആരംഭിക്കും

റിയാദ് : സൗദി ചെങ്കടലിലൂടെയുള്ള ആഡംബര ഉല്ലാസ കപ്പലിന്റെ ആദ്യ സര്‍വീസ് ഈ മാസം 27 മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച്‌ സൗദി ടൂറിസം അതോറിറ്റിയാണ് അറിയിച്ചിട്ടുള്ളത് .വേനല്‍ക്കാലത്ത് ലോകത്തെ ഏറ്റവും ആഡംബര ക്രൂയിസ് കപ്പലുകളില്‍ ഒന്നില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ കടലില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരമൊരുക്കാനാണ് ക്രൂയിസ് കപ്പല്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സൗദി ടൂറിസം അതോറിറ്റി ലക്ഷ്യമിടുന്നത് .

സൗദിയില്‍ ആദ്യമായാണ് ആഡംബര ഉല്ലാസ കപ്പലുകള്‍ സര്‍വീസ് നടത്തുന്നത്. ചെങ്കടല്‍ തീരങ്ങളും ദ്വീപുകളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ക്രൂയിസ് കപ്പല്‍ സര്‍വീസ് സൗദികള്‍ക്കും സന്ദര്‍ശകര്‍ക്കും നവ്യാനുഭവമായിരിക്കും സമ്മാനിക്കുക .

ക്രൂയിസ് കപ്പലുകള്‍ വഴി വിനോദ സഞ്ചാരികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ലോകോത്തര സേവന ദാതാക്കളെ സൗദി ടൂറിസം അതോറിറ്റി ക്ഷണിച്ചിട്ടുണ്ട്. ലഭ്യമായ പാക്കേജിന് അനുസരിച്ച്‌ ക്രൂയിസ് കപ്പലില്‍ ഏതാനും റസ്റ്റോറന്റുകളുണ്ടാകും.

ആഡംബര സേവനങ്ങളും അത്യാഡംബര സേവനങ്ങളും ക്രൂയിസ് കപ്പലില്‍ സഞ്ചാരികള്‍ക്ക് ലഭിക്കും. കപ്പലിലെ സ്ഥല സൗകര്യം അനുസരിച്ച്‌ മുറികളുടെയും സ്യൂട്ടുകളുടെയും നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. സമുദ്രം കാണുന്ന തരത്തില്‍ ജാലകങ്ങളുള്ള മുറികളും ബാല്‍ക്കണിയുള്ള മുറികളും കപ്പലിലുണ്ടാകും. പേഴ്‌സണല്‍ അസിസ്റ്റന്റ്, മാഗ്നറ്റിക് കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന സ്വകാര്യ ലിഫ്റ്റുകള്‍, ഇരുപത്തിനാലു മണിക്കൂറും ഭക്ഷണ പാനീയങ്ങള്‍, പരിധിയില്ലാത്ത സേവനങ്ങള്‍ എന്നീ സവിശേഷതകള്‍ സ്വകാര്യ സ്യൂട്ടുകളിലെ യാത്രക്കാര്‍ക്ക് ലഭ്യമാകും .

സിനിമ തിയേറ്റര്‍, സ്മരണിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റ്, വീഡിയോ ഗെയിമിനായി പ്രത്യേക ഏരിയ, അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ ജിംനേഷ്യം, രണ്ടു നീന്തല്‍ കുളങ്ങള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങളും കപ്പലിലുണ്ടാകും. സ്വിമ്മിംഗ് പൂളുകളില്‍ ഒന്ന് കപ്പലിന്റെ ഡെക്കില്‍ ഓപണ്‍ നീന്തല്‍ കുളവും രണ്ടാമത്തെത് ക്ലോസ്ഡ് നീന്തല്‍ കുളവും അടങ്ങുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് സഞ്ചാരികളെ ഇതിലേക്ക് വിളിക്കുന്നത് .കോവിഡ് വൈറസ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയവും ,ടൂറിസം അതോറിറ്റിയും ടൂര്‍ ഓപ്പറേറ്റര്മാരും യാത്രക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത് .

Next Post

ഇംഗ്ലണ്ടില്‍ ഇത് വരെ 34 ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്; ഇന്‍ഫക്ഷന്‍ റേറ്റ് അപകടകരമായ നിലയില്‍ !

Fri Aug 14 , 2020
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ഇത് വരെ 34 ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് ഇംഗ്ലണ്ടിലെ മൊത്തം ജന സംഖ്യയുടെ 6 ശതമാനം വരും. യുകെയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന ഇന്‍ഫക്ഷന്‍ റേറ്റ് ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ ഇമ്പീരിയല്‍ കോളേജ് ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്. ഒരു ലക്ഷം പേരില്‍ നടത്തിയ ആന്‍റി ബോഡി ടെസ്റ്റ്ന്‍റെ അടിസ്ഥാനത്തില്‍ ആണ് ഇമ്പീരിയല്‍ കോളേജ് റിപ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!