പ്രധാനമന്ത്രിക്ക് പറക്കാൻ ഞെട്ടിക്കുന്ന പ്രത്യേകതകളുമായി ‘എയർ ഇന്ത്യ വൺ’

ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് മറ്റ് ഇന്ത്യന്‍ പ്രമുഖര്‍ എന്നിവര്‍ക്ക് പറക്കാനുള്ള ‘എയര്‍ ഇന്ത്യ വണ്‍’ ആയി ഉപയോഗിക്കാനുള്ള രണ്ട് വൈഡ്-ബോഡി ബോയിംഗ് 777-300 വിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. ഈ വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം യു.എസിലേക്ക് തിരിച്ചു.

സ്‌പെഷ്യല്‍ എക്‌സ്ട്രാ സെക്ഷന്‍ ഫ്ലൈറ്റ് (എസ്.ഇ.എസ്.എഫ്) അല്ലെങ്കില്‍ വി.വി.ഐ.പി വിമാനമായ ‘എയര്‍ ഇന്ത്യ വണ്‍’ സ്വീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം അമേരിക്കയിലേക്ക് പോയിട്ടുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു. കസ്റ്റം നിര്‍മിത ബോയിംഗ് 777 വിമാനം സെപ്റ്റംബറില്‍ ബോയിംഗില്‍ നിന്ന് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വി.വി.ഐ.പി യാത്രയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ രണ്ട് വിമാനങ്ങളുടെയും ഡെലിവറി ജൂലൈ മാസത്തോടെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഡെലിവറി ഏതാനും ആഴ്ചകള്‍ വൈകുകയയിരുന്നു.

വി.വി.ഐ.പികളുടെ യാത്രയ്ക്കിടെ രണ്ട് ബി 777 വിമാനങ്ങളും പറത്തുന്നത് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ആയിരിക്കില്ല. പകരം ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരാകും വിമാനം പറത്തുക.

നിലവില്‍, പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ‘എയര്‍ ഇന്ത്യ വണ്‍’ എന്ന കോള്‍ സൈന്‍ ഇവയ്ക്ക് നല്‍കിയിരിക്കുന്നു.

എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ ബി 747 വിമാനങ്ങള്‍ വിശിഷ്ടാതിഥികള്‍ക്കായി പറത്തുന്നത്. എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡിനാണ് ഇവയുടെ പരിപാലന ചുമതല. ഈ ബി 747 വിമാനങ്ങള്‍ക്ക് വി.വി.ഐ.പികള്‍ക്കായി പറക്കാത്തപ്പോള്‍, അവ എയര്‍ ഇന്ത്യ വാണിജ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

എന്നാല്‍, പുതിയതായി വരുന്ന ബി-777 വിമാനങ്ങള്‍ വിശിഷ്ടാതിഥികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിക്കും. വ്യോമസേനയ്ക്കാകും ഈ വിമാനങ്ങളുടെ പരിപാലന ചുമതല.

വി.വി.ഐ.പി യാത്രയ്ക്കായി പരിഷ്കരിക്കുന്നതിനായി ബോയിങ്ങിലേക്ക് അയക്കുന്നതിന് മുന്‍പ് മുമ്ബ് ഈ രണ്ട് ബോയിംഗ് 777 വിമാനങ്ങളും 2018 ല്‍ കുറച്ച്‌ മാസത്തേക്ക് എയര്‍ ഇന്ത്യയുടെ വിമാന വ്യൂഹത്തിന്റെ ഭാഗമായിരുന്നു.

ബി 777 വിമാനങ്ങളില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍‌മെഷറുകള്‍ (എല്‍‌ആര്‍‌സി‌എം), സ്വയം പരിരക്ഷണ സ്യൂട്ടുകള്‍ (എസ്പി‌എസ്) എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരിയില്‍ 190 മില്യണ്‍ ഡോളര്‍ ചെലവില്‍ രണ്ട് പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് വില്‍ക്കാന്‍ യു.എസ് സമ്മതിച്ചിരുന്നു.

Next Post

കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും പുനരധിവാസം ഉറപ്പാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവന കേട്ട്​ അന്തം വിട്ട്​ കവളപ്പാറക്കാര്‍

Sun Aug 16 , 2020
മലപ്പുറം: രാജമല പെട്ടിമുടി ദുരന്ത സ്​ഥലം സന്ദര്‍ശിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും പുനരധിവാസം ഉറപ്പാക്കി എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവന കേട്ട്​ അന്തം വിട്ടിരിക്കുകയാണ്​ കവളപ്പാറക്കാര്‍. പോത്തുകല്‍ അങ്ങാടിയിലെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്ബില്‍ പട്ടികവര്‍ഗ കോളനിയിലെ 22 കുടുംബങ്ങളിലായി 60 പേര്‍ കഴിയാന്‍ തുടങ്ങിയിട്ട്​ വര്‍ഷം ഒന്നായി. ഇവരെയാണ്​ പുനരധിവസിപ്പിച്ചുവെന്ന്​ മുഖ്യമന്ത്രി പറഞ്ഞത്​. ദുരന്തം കഴിഞ്ഞ്​ ഒരു വര്‍ഷമായിട്ടും മണ്ണ്​ വീണ്​ ജീവിതം ഇരുളിലായ […]

Breaking News

error: Content is protected !!