ഓണ്‍ലൈന്‍ അറബിക്ക് ക്ലാസെടുക്കുന്ന ഒരു ഒന്‍പതാം ക്ലാസ്സുകാരി

ഓണ്‍ലൈന്‍ ക്ലാസ്സില്‍ മനോഹരമായി ക്ലാസെടുക്കുന്ന ഒരു ഒന്‍പതാം ക്ലാസ്സുകാരിയെ പരിചയപ്പെടാം. മലപ്പുറം കല്‍പകഞ്ചേരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ധ്യാനപ്രിയയാണ് ആ കൊച്ചു ടീച്ചര്‍. ധ്യാനപ്രിയ പഠിപ്പിക്കുന്ന വിഷയവും അല്‍പം കട്ടിയാണ്. അറബിക് ആണ് ഈ ടീച്ചര്‍ പഠിപ്പിക്കുന്ന വിഷയം.

ധ്യാനപ്രിയ വിദ്യാര്‍ഥിനിയാണ്, ഒപ്പം അധ്യാപികയും. പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കന്മനം തുവ്വക്കാട് പ്രദീപ് കുമാറിന്റെയും അധ്യാപികയായ ലിജയുടെയും മകളാണ് ഈ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി. ഒന്‍പതാം ക്ലാസ്സിലാണെങ്കിലും അമ്മയെ പോലെ ഇടക്ക് അധ്യാപികയാകും. ഒന്‍പതാം ക്ലാസിലെ അറബിക് പാഠപുസ്തകത്തിലെ പാഠഭാഗങ്ങളാണ് ധ്യാനപ്രിയ സഹപാഠികള്‍ക്കായി പഠിപ്പിക്കുന്നത്.

Next Post

4,000 ടൺ ഇന്ധനം: കപ്പൽ രണ്ടായി പിളർന്നു; വൻ പരിസ്ഥിതി ദുരന്തം

Mon Aug 17 , 2020
മൗറീഷ്യസ് : പരിസ്ഥിതിക്ക് വന്‍ ആഘാതം സൃഷ്ടിച്ച്‌ ജപ്പാന്റെ എം‌വി വകാഷിയോ എന്ന എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിലാണ് കപ്പല്‍ രണ്ടായി പിളര്‍ന്ന് എണ്ണ കടലില്‍ കലരുന്നത്. അപൂര്‍വമായ പവിഴപ്പുറ്റുകളും ടൂറിസവും ആശ്രയിച്ച്‌ ജീവിക്കുന്ന ഒരു ജനതയെയും ലോകത്തിലെ തന്നെ മനോഹരമായ ഒരു ദ്വപിനെയും അപകടത്തിലാക്കിയിരിക്കുകയാണ് ഈ കപ്പല്‍ ദുരന്തം. എം‌വി വകാഷിയോ കപ്പലില്‍ ഏതാണ്ട് 4,000 ടണ്‍ ഇന്ധനം ഉണ്ടായിരുന്നു. […]

Breaking News

error: Content is protected !!