യുകെ : ഈസി ജെറ്റ് യുകെ ബേസുകള്‍ അടച്ചിടുന്നു; റയാന്‍ എയര്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കും !

ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാന ബജറ്റ് എയര്‍ ലൈന്‍സുകളായ ഈസി ജെറ്റും റയാന്‍ എയറും തങ്ങളുടെ യുകെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു. ലോക്ക് ഡൌണ്‍ കാരണം വിമാന യാത്രക്കാരില്‍ ഉണ്ടായ വന്‍ കുറവാണ് സര്‍വീസ് വെട്ടിക്കുറക്കലിന് കാരണം.

ഈസി ജെറ്റിന്റെ യുകെയിലെ പ്രധാന ബേസുകളായ സ്റ്റാന്‍സ്റ്റഡ്‌‌, സൌത്തെന്‍ഡ്‌, ന്യൂ കാസില്‍ എന്നീ എയര്‍പോര്‍ട്ടുകള്‍ ആണ് എസ്സി ജെറ്റ് ഓഗസ്റ്റ് 31 മുതല്‍ അടച്ചിടുന്നത്.ഈ മൂന്ന് ബേസുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് ജോലി നസ്തപ്പെടും. പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ തുറകളില്‍ ഉള്ളവര്‍ക്ക് ഈ ബേസുകളില്‍ ജോലി നഷ്ടപ്പെടും. നിര്‍ബന്ധിത ലെ-ഓഫിന് പുറമെ സ്വമേധയാലുള്ള റിഡന്‍ണ്ടന്‍സിയും ഈസി ജെറ്റ് പ്രോപോസ് ചെയ്യുന്നുണ്ട്. ഇങ്ങനെ പിരിച്ചു വിടുന്നവര്‍ക്ക് പാര്‍ട്ട്‌ ടൈം – സീസണല്‍ കോണ്‍ട്രാക്റ്റുകള്‍ വഴി ജോലിയില്‍ തുടരാം.

ഈസി ജെറ്റിന് പിറകെ മറ്റൊരു ബജറ്റ് എയര്‍ ലൈന്‍ ആയ റയാന്‍ എയറും സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങുകയാണ്. യുകെയിലെ മൊത്തം സര്‍വീസുകളുടെ 20 ശതമാനവും സെപ്റ്റംബര്‍ 1 മുതല്‍ കമ്പനി വെട്ടിക്കുറക്കും. സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ സെല്‍ഫ് ഐസോലേഷന്‍ വേണമെന്ന യുകെ സര്‍ക്കാര്‍ നിയമമാണ് എയര്‍ ലൈന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കാന്‍ കാരണം.

Next Post

യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റില്‍

Tue Aug 18 , 2020
കൊച്ചി: ഫോണ്‍ വിളിച്ച്‌ യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റില്‍. സംഘത്തിന്റെ കെണിയില്‍ വീണു പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസാണ് യുവതിയടക്കമുള്ള നാല് പേരെ പിടികൂടിയത്. മുണ്ടംപാലത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. പുതുവൈപ്പ് പടിഞ്ഞാറു പുതിയനികത്തില്‍ അജിത് (21), തോപ്പുംപടി വില്ലുമ്മേല്‍ തീത്തപ്പറമ്ബില്‍ നിഷാദ് (21), കോഴിക്കോട് കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മേല്‍ സാജിദ് […]

Breaking News

error: Content is protected !!