യുകെ : രാഷ്ട്രീയം മടുത്തു; മുന്‍ ധനമന്ത്രി സാജിദ് ജാവേദ്‌ വീണ്ടും മുഴുസമയ ബാങ്കിംഗ് ജോലിയിലേക്ക് !

ലണ്ടന്‍ : മുന്‍ ബ്രിട്ടീഷ് ധനമന്ത്രി (ചാന്‍സലര്‍ ഓഫ് എക്സ് ചെക്കര്‍) സാജിദ് ജാവേദ്‌ വീണ്ടും തന്റെ പഴയ ബാങ്കിംഗ് ജോലിയിലേക്ക് തിരിച്ചു പോകുന്നു. ലോക പ്രശസ്ത ഇന്‍വെസ്റ്റ്‌ ബാങ്കായ ജെ.പി.മോര്‍ഗന്‍ ആണ് സാജിദ് ജവേദിനെ തിരിച്ചു ജോലിക്കെടുത്തിരിക്കുന്നത്. ഇനി മുതല്‍ സാജിദ് ജെ.പി മോര്‍ഗന്‍റെ ഗള്‍ഫ്-ആഫ്രിക്ക സെക്ട്ടറിന്‍റെ ചുമതലയുള്ള സീനിയര്‍ അഡ്വൈസര്‍ ആയി പ്രവര്‍ത്തിക്കും.

മുന്‍ പ്രധാന മന്ത്രി തെരേസ മേയുടെ മന്ത്രി സഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു സാജിദ്. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായ ശേഷം, അദ്ധേഹത്തോടു ള്ള വിയോജിപ്പ്‌ കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് സാജിദ് ജാവേദ്‌ ചാന്‍സലര്‍ സ്ഥാനം രാജി വെച്ചത്. തന്‍റെ പേഴ്സണല്‍ സ്റ്റാഫിലുള്ള എല്ലാവരെയും പിരിച്ചുവിടണമെന്ന ബോറിസ് ജോണ്‍സന്‍റെ നിര്‍ദേശം സാജിദ് തള്ളിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ ഭിന്നത ശക്തമായത്. രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി വീണ്ടും മുഴു സമയ ജോലിയിലേക്ക് തിരിച്ചുപോകുന്ന ചുരുക്കം രാഷ്ട്രീയക്കാരിലൊരാളാണ് സാജിദ് ജാവേദ്‌.

Next Post

യുകെ : ഈസി ജെറ്റ് യുകെ ബേസുകള്‍ അടച്ചിടുന്നു; റയാന്‍ എയര്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കും !

Tue Aug 18 , 2020
ലണ്ടന്‍ : ബ്രിട്ടനിലെ പ്രധാന ബജറ്റ് എയര്‍ ലൈന്‍സുകളായ ഈസി ജെറ്റും റയാന്‍ എയറും തങ്ങളുടെ യുകെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു. ലോക്ക് ഡൌണ്‍ കാരണം വിമാന യാത്രക്കാരില്‍ ഉണ്ടായ വന്‍ കുറവാണ് സര്‍വീസ് വെട്ടിക്കുറക്കലിന് കാരണം. ഈസി ജെറ്റിന്റെ യുകെയിലെ പ്രധാന ബേസുകളായ സ്റ്റാന്‍സ്റ്റഡ്‌‌, സൌത്തെന്‍ഡ്‌, ന്യൂ കാസില്‍ എന്നീ എയര്‍പോര്‍ട്ടുകള്‍ ആണ് എസ്സി ജെറ്റ് ഓഗസ്റ്റ് 31 മുതല്‍ അടച്ചിടുന്നത്.ഈ മൂന്ന് ബേസുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ആയിരത്തോളം […]

Breaking News

error: Content is protected !!