കൊറോണ ഡ്യൂട്ടിക്കിടെ ‘എട്ടിന്റെ പണി’; ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്നതിന്‍റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി തിരുവനന്തപുരം റൂറല്‍ എസ്പി. രോഗപ്രതിരോധത്തിലും കേസെടുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാരോപിച്ച്‌ ഒരു ഡിവൈഎസ്പിക്കും 18 സിഐമാര്‍ക്കും എസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എസ്പിയുടെ നടപടിക്കെതിരെ സേനയില്‍ പ്രതിഷേധം മുറുകുകയാണ്.

കൊവിഡ് പ്രതിരോധചുമതല പൊലീസിനെ ഏല്പിക്കുമ്ബോള്‍ രോഗവ്യാപനം തടയാന്‍ രണ്ടാഴ്ചത്തെ സമയപരിധിയായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയത്. ആ ഉത്തരവ് തന്നെ വിവാദമായിരിക്കെയാണ് സമയ പരിധി തീര്‍ന്നതിനൊപ്പം പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കല്‍, നിരീക്ഷണം ലംഘിക്കുന്നവരെ പിടികൂടല്‍, നിയമലംഘകര്‍ക്കെതിരെ നടപടി എന്നീ ചുമതലകളായിരുന്നു പൊലീസിനെ ഏല്‍പ്പിച്ചത്.

ഇതുകൂടാതെ ഓരോ സ്റ്റേഷനുകളിലും പെറ്റി കേസുകള്‍ക്ക് ക്വാട്ടയും നിശ്ചയിച്ചു. സമയപരിധി
തീര്‍ന്നിട്ടും രോഗവ്യാപനം കുതിച്ചുയരുകയാണ്. അതിനിടെയാണ് അതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് വരുത്തിയുള്ള അച്ചടക്കനടപടി.

രോഗവ്യാപന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഏറ്റവും അധികം കേസെടുത്ത തിരുവനന്തപുരം റൂറല്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് എന്നതും ശ്രദ്ധേയമാണ്. ഇന്നലെ മാത്രം ഈ ഇനത്തില്‍ രജിസ്റ്റര്‍ ചെയ്തതത് 745 കേസാണ്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കും 18 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ് റൂറല്‍ എസ്പി നോട്ടീസ് നല്‍കിയത്. ഇന്‍ഷുറസ് പരിരക്ഷയെന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം വ്യാപകമാകുമ്ബോഴാണ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നതെന്നാണ് സേനയിലെ ആക്ഷേപം. എന്നാല്‍ നോട്ടീസിനെ കുറിച്ച്‌ പ്രതികരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരൊന്നും തയ്യാറായിട്ടില്ല.

Next Post

കൊറോണ ബാധിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചു

Tue Aug 18 , 2020
ബംഗളൂരു: കൊറോണ ബാധിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. 60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കര്‍ണാടക ബെല്ലാരി ജില്ലയിലാണ് സംഭവം. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന്് ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു. രോഗിയെ ചികിത്സയ്ക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും […]

You May Like

Breaking News

error: Content is protected !!