യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

പരപ്പനങ്ങാടി: യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍. വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങല്‍ സൈതലവിയുടെ മകള്‍ ഷൗഖിന്‍ പരപ്പനങ്ങാടിയിലെ പുത്തന്‍പീടിക പടിഞ്ഞാറ് ഭാഗത്തെ ഭര്‍ൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഭര്‍തൃപിതാവ് മുഹമ്മദ് ബാപ്പു എന്നിവരെ തിരൂര്‍ ഡി വൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച്‌ 27നാണു കേസിനാസ്പദമായ സംഭവം. ഗാര്‍ഹിക പീഡനം കാരണമാണ് യുവതി മരിച്ചതെന്നു കാണിച്ച്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് നടന്നത്.

Next Post

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി

Fri Aug 21 , 2020
റിയാദ് : കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. കണ്ണൂര്‍ അരോളി മീത്തലെ പുരയില്‍ മൂസാന്‍ (53) ആണ് മരിച്ചത്. റിയാദിലെ കാര്‍ഗോ കമ്ബനിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫിദ, ഫാത്വിമത് റിസ. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍കരീം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നസീം മഖ്ബറയില്‍ ഖബറടക്കി.

You May Like

Breaking News

error: Content is protected !!