ഇശലുകള്‍ കഥ പറയുമ്പോള്‍ – കെ.ടി. മുഹമ്മദ്‌ കുട്ടി (ഭാഗം 15)

-ഫൈസല്‍ എളേറ്റില്‍-

മാപ്പിളപ്പാട്ട് ലോകത്തിന് മറക്കാൻ കഴിയാത്ത ഗായകനാണ് കെ.ടി.മുഹമ്മദ് കുട്ടി,തിരൂരങ്ങാടി. 1932 ൽ തിരൂരങ്ങാടി ”കുഴിയൻ തടത്തിൽ” തറവാട്ടിൽ ജനിച്ച അദ്ദേഹത്തിന് ചെറു
പ്രായത്തിൽ തന്നെ സംഗീത അഭിരുചി ഉണ്ടായിരുന്ന കെ ടി പത്തൊൻപതാം വയസ്സിൽ തന്നെ കല്യാണവേദികളിലും മറ്റും പാടിത്തുടങ്ങിയിരുന്നു. പിന്നീട് കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് ഭക്തിഗാനങ്ങൾ എന്നിവ സ്ഥിരമായി അവതരിപ്പിച്ചു. സ്വന്തമായി സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ ആണ് കൂടുതലായും പാടിയിട്ടുള്ളത് . മറ്റത്തു മുഹമ്മദ് , കെ.ടി. മുഹമ്മദ് , കെ.ടി.മൊയ്‌ദീൻ , കാരാടൻ മൊയ്‌ദീൻ എന്നിവരടക്കമുള്ള പ്രശസ്തരുടെ രചനകളാണ് കൂടുതലും പാടാനായി തെരഞ്ഞെടുത്തിരുന്നത്.

തുടർന്ന് ഗ്രാമഫോൺ റിക്കാർഡുകളിലും മറ്റുമായി അദ്ദേഹം പാടിയ
നൈൽനദീ പുളഞ്ഞോടീ,
കടലുണ്ടി പുഴയോരം,
സങ്കട കണ്ണീർ കടലാകെ,
വർണ്ണ പകിട്ടാർന്ന,
മട്ടത്തിൽ മണവാട്ടി,
മുഹമ്മദ് മുസ്തഫ എന്ന,
അല്ലാഹു അല്ലാതെ ഇല്ല വേറെ,
തരിവള ചാർത്തി ,
ആലം ദുനിയാവിൽ,
പാദന്തം തരുൾ,
പരലോകത്തൊരു രക്ഷക്കായി,
തായിഫ് നഗരത്തിലെ,
മുത്ത് നബിയുടെ ഓമന പുത്രി,
ഖൽബിൻറെ ഉള്ളിലൊരു,
അരിമുല്ല സുഗന്ധത്തിൻ,
ഇന്ത്യയിലൊമ്പത്,
ഭാരത ദേവി
എന്നിവയെല്ലാം സൂപ്പർ ഹിറ്റുകളായി മാറി. ഹാർമോണിയം ഗിറ്റാർ തുടങ്ങിയ സംഗീതഉപകരണകളൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

പ്രശസ്തരായ സംഗീതജ്ഞരും രചയിതാക്കളും മാപ്പിളപ്പാട്ട് ഗായകരുമായ എം.എസ്. ബാബുരാജ്, വി. എം. കുട്ടി, എ.വി.മുഹമ്മദ് , പള്ളിക്കൽ മൊയ്ദീൻ ,കെ.എസ് മുഹമ്മദ് കുട്ടി,രണ്ടത്താണി ഹംസ, എം. പി. ഉമ്മർ കുട്ടി തുടങ്ങിയവർ അദ്ദേഹവുമായി വേദി പങ്കിട്ടവരും സഹപ്രവർത്തകരുമായിരുന്നു. എൽ.ആർ. അജ്ഞലി , എൽ.ആർ.ഈശ്വരി ,എസ്.അമ്പിളി, മോളി റാവു, ജയഭാരതി , കമല കുമാരി , തിരൂർ ഫാത്വിമ തുടങ്ങിയ ഗായികമാർ അദ്ദേഹത്തിൻ്റെ കൂടെ പാടിയവരാണ്. ഇതോടൊപ്പം നാടക രംഗത്ത് നടനായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലും കേരളത്തിന് പുറത്തും ( വിശേഷിച്ച് കർണ്ണാടകയിലും ആന്ധ്രപ്രദേശിലും ) മലേഷ്യ, സിംഗപ്പൂർ എന്നീ വിദേശ രാജ്യങ്ങളിലും ഒട്ടേറെ പാട്ടു പരിപാടികൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. 1988 ഡിസംബർ 26 ന് 56ാം വയസ്സിൽ കെ.ടി ഈ ലോകത്തോട് വിട പറഞ്ഞു. പാടി വെച്ച പാട്ടുകളെല്ലാം മനോഹരമാക്കി ഈ മേഖലയിൽ തൻ്റെ വ്യക്തമായ കൈയൊപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഇന്നും തൻ്റെ പാട്ടുകളിലൂടെ നമുക്കിടയിൽ ജീവിക്കുന്നു

Next Post

വാക്‌സിന്‍ കണ്ടെത്തുന്നത് വരെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം

Sat Aug 22 , 2020
ദമ്മാം: മഹാമാരിയായ കൊവിഡിന് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ക്ലാസുകള്‍ നടത്തുന്നതിനു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Breaking News

error: Content is protected !!