രാത്രി ഭക്ഷണം കഴിച്ച്‌ കിടന്നുറങ്ങിയ പതിനേഴുകാരനെ കാണാനില്ല

പത്തനാപുരം : രാത്രി ഭക്ഷണം കഴിച്ച്‌ കിടന്നുറങ്ങിയ പതിനേഴുകാരനെ കാണാനില്ല. പതിനേഴുകാരനെ തേടി നാട് മുഴുവന്‍ കാട്ടില്‍. പ്രാര്‍ഥനയോടെ ഗ്രാമം. കടശേരി മുക്കലാംപാട് സ്വദേശിയെ 19നു രാത്രി 10 മുതലാണ് കാണാതായത്. രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നതു കണ്ടതായി വീട്ടുകാര്‍ പറയുന്നു. രാത്രി ഒന്‍പതു വരെ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നതായി അവരും സമ്മതിക്കുന്നു. മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്.

അടുത്തടുത്തുള്ള മൂന്നിടങ്ങളിലായാണ് കൗമാരക്കാരനും കുടുംബവും ഉറങ്ങാറുള്ളത്. പണി തീരാത്ത വീട്ടില്‍ സഹോദരനും കൃഷിയിടത്തില്‍ സ്ഥാപിച്ച ഇടയ്ക്കുള്ള ഷെഡില്‍ പതിനേഴുകാരനും ഒടുവിലത്തെ ഷെഡില്‍ മാതാപിതാക്കളും.

ജോലി കഴിഞ്ഞെത്തിയ സഹോദരന്‍ ആഹാരം കഴിച്ച ശേഷം അനുജന്റെ ഷെഡില്‍ പോയ ശേഷമാണ് ഉറങ്ങാന്‍ പോയത്. ഈ സമയം അനുജന്‍ ഉറങ്ങുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു.

പതിനേഴുകാരന്‍ സാധാരണയായി രാവിലെ 10നു ശേഷമാണ് എഴുന്നേല്‍ക്കാറുള്ളത്. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ അന്വേഷിക്കുമ്ബോഴാണ് സ്ഥലത്ത് ഇല്ലെന്ന വിവരം അറിയുന്നത്. ആകെയുള്ള മൂന്നു ജോഡി ചെരിപ്പും വസ്ത്രങ്ങളും വീട്ടില്‍ തന്നെയുണ്ട്. മൊബൈല്‍ ഗെയിം കളിക്കുക, വനത്തിലെത്തുന്ന കൊമ്ബനാനയുടെ ചിത്രം പകര്‍ത്തുക എന്നിവയാണ് ഇഷ്ട വിനോദങ്ങളെന്നു പറയുന്നു. രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ പൊലീസ് ഡോഗ് സ്ക്വാഡ്, ഹെലിക്യാം എന്നിവയുടെ സഹായത്തോടെ പരിശോധന നടത്തി. വനം വകുപ്പ്, പൊലീസ് എന്നിവ നാട്ടുകാരുമായി സഹകരിച്ചു സംയുക്തമായാണ് വനത്തില്‍ പരിശോധന നടത്തിയത്.

ഗ്രാമത്തില്‍ നിന്നും പുറത്തേക്കുള്ള വഴികളിലേക്കു പോകുന്നയിടങ്ങളിലെ മുഴുവന്‍ സിസിടിവിയും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. പതിനേഴുകാരന്റെ തിരോധാനത്തെക്കുറിച്ചു വ്യക്തത വരുത്തുമെന്നു പത്തനാപുരം സിഐ ജെ.രാജീവ്, റേഞ്ച് ഓഫിസര്‍ എസ്.അനീഷ് എന്നിവര്‍ പറഞ്ഞു.

Next Post

യുകെ: GCSE മാര്‍ക്ക്‌ വിവാദം കത്തുമ്പോഴും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഹോളിഡെ ട്രിപ്പ് ; സര്‍ക്കാരിനെതിരെ വിമര്‍ശന വര്‍ഷം !

Mon Aug 24 , 2020
ലണ്ടന്‍: അശാസ്ത്രീയമായ രീതിയില്‍ നടപ്പിലാകിയ GCSE മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം കത്തുമ്പോഴും വിദ്യാഭ്യാസ മന്ത്രി ഗവിന്‍ വില്ല്യംസന്‍ ഒരാഴ്ച നീണ്ട ഹോളിഡെയില്‍. കഴിഞ്ഞ ഒരാഴ്ചയായി സ്കാര്‍ബറോയിലെ കടല്‍ത്തീര പട്ടണത്തില്‍ ഹോളിഡെ ചിലവഴിക്കുകയാണ് മന്ത്രി. ഹോളിഡെക്ക് വേണ്ടി ഒരു പ്രധാനപ്പെട്ട മന്ത്രി തല മീറ്റിങ്ങും ഇദ്ദേഹം കാന്‍സല്‍ ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അധ്യാപകരുടെ ഇഷ്ടാനുസരണം മാര്‍ക്ക് നല്‍കിയാണ്‌ ഇത്തവണ GCSE ഫലം സര്‍ക്കാര്‍ പുറത്തു വിട്ടത്. മിടുക്കരായ പല കുട്ടികള്‍ക്കും പ്രതീക്ഷിച്ചതിലും […]

You May Like

Breaking News

error: Content is protected !!