കുളിപ്പിച്ച്‌ വസ്ത്രം ധാരണം നടത്തിയ പൂര്‍വ്വികരുടെ അസ്തികൂടങ്ങളോട് അവര്‍ സംസാരിക്കും

നാം ഈ മണ്ണില്‍ ജന്മമെടുക്കുന്നതിന് കാരണക്കാരായ പൂര്‍വ്വികരെ കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുന്ന ചടങ്ങ് എല്ലാ മതങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലും ഉണ്ട്. ആണ്ടുബലിയായും ഓര്‍മ്മദിവസമായും ഒക്കെ നാം അത് ആചരിക്കാറുമുണ്ട്. ഇത്തരം ആചാരങ്ങളാണ് കുടുംബ ബന്ധങ്ങളെ ശക്തമായി നിലനിര്‍ത്തുന്നതിന് ഒരു പ്രധാന കാരണവും. ഇത്തരത്തില്‍, പൂര്‍വ്വികരെ അനുസ്മരിക്കുന്ന ഒരു വിചിത്രമായ ആചാരമുണ്ട് ഇന്തോനേഷ്യയില്‍. കുഴിമാടങ്ങളില്‍ നിന്നും പൂര്‍വ്വികരുടെ അസ്ഥിമാടങ്ങള്‍ പുറത്തെടുത്ത് അത് വൃത്തിയാക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്ന ചടങ്ങാണിത്.

നോര്‍ട്ട് ടോറാജയിലെ പാന്‍ഗളയിലുള്ള ടോര്‍ജ്ജ സമുദായത്തിലേതാണ് ഈ ചടങ്ങ്. കുളിപ്പിച്ച്‌ വസ്ത്രം ധാരണം നടത്തിയ പൂര്‍വ്വികരുടെ ഭൗതികാവശിഷ്ടങ്ങളോട് അവര്‍ സംസാരിക്കും. എന്തിനധികം, അവര്‍ക്കായി സിഗരറ്റിന് തീപിടിപ്പിച്ച്‌ കൊടുക്കുകപോലും ചെയ്യും. എല്ലാ ഓഗസ്റ്റ് മാസത്തിലും ആണ് ഈ ചടങ്ങ് നടക്കുക. ഇത് ടോര്‍ജ സമുദായക്കാരുടെ ഏറ്റവും വലിയ ഉത്സവമാണ്. ജീവിതത്തേയും മരണത്തേയും ബന്ധിപ്പിക്കുന്ന ആഘോഷം. ഇവയ്ക്കിടയിലെ ബന്ധത്തിന് അതിര്‍വരമ്ബുകളില്ലെന്നാണ് ടോര്‍ജകള്‍ വിശ്വസിക്കുന്നത്.

പ്രത്യേക തരം കത്തി ഉപയോഗിച്ചാണ് ഭൗതിക ശരീരത്തിലെ വസ്ത്രങ്ങള്‍ അവര്‍ നീക്കം ചെയ്യുക. പിന്നീട് പുതിയ വസ്ത്രങ്ങളും പാദരക്ഷകളും ധരിപ്പിക്കും. അഡിദാസ് പോലുള്ള ബ്രാന്‍ഡഡ് ഉദ്പന്നങ്ങളും ഇതിനായി ഉപയോഗിക്കുന്നവരുണ്ട്. മതപരമായി ഇവര്‍ കൃസ്തുമതത്തില്‍ വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റ് കൃസ്ത്യാനികളാണ്. എന്നാലും, തങ്ങളുടെ പരമ്ബരാഗത സംസ്‌കാരവും ആചാരങ്ങളും ഇന്നും അവര്‍ പരിപാലിക്കുന്നു.

പ്രിയപ്പെട്ടവര്‍ മരണമടഞ്ഞാല്‍ ശരീരം മാസങ്ങളോളം, ചിലപ്പോഴൊക്കെ വര്‍ഷങ്ങളോളം അവര്‍ വീടുകളില്‍ സൂക്ഷിക്കുന്നു. വീടുകളില്‍ സൂക്ഷിക്കുവാന്‍ സൗകര്യമില്ലാത്തവര്‍ക്ക്, ഇത് സൂക്ഷിക്കുവാനായി ‘ടോങ്കോനന്‍’ എന്ന പ്രത്യേക കെട്ടിടം തന്നെയുണ്ട്. പിന്നീട്, ശവസംസ്‌കാരം നടത്തുന്നതുവരെ ഇവര്‍ ഈ മൃതദേഹങ്ങളുമായി സംസാരിക്കുകയും മറ്റു പലവിധത്തില്‍ ആശയവിനിമയം നടത്തുകയും ചെയ്യും, അവര്‍ ജീവിച്ചിരിക്കുന്നു എന്നതുപോലെ.

ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്കരികില്‍ എത്തി അവര്‍ ഇടക്കിടക്ക് ശവപ്പെട്ടി വൃത്തിയാക്കുകയും, മൃതദേഹം ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാറ്റി പുതിയവ ധരിപ്പിക്കുകയും ചെയ്യും. മതിയാവോളം സമയം മൃതദേഹങ്ങള്‍ക്കൊപ്പം ചെലവഴിച്ചുകഴിഞ്ഞാല്‍, ഈ ശവപ്പെട്ടി നിറയെ സമ്മാനങ്ങളും നല്‍കി, വിവിധ വര്‍ണ്ണങ്ങളാല്‍ ശവപ്പെട്ടി അലങ്കരിച്ചതിന്‌ശേഷമായിരിക്കും ശവമടക്കം. ഇത് മറ്റുള്ളവര്‍ക്ക് വിചിത്രമായ ഒരു ആചാരമായി തോന്നാമെങ്കിലും ടോര്‍ജന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണിത് എന്നാണ് ടോര്‍ജന്‍ നേതാവയ എറിക് റാന്റെ പറയുന്നത്.

മരിച്ചവരുടെ ആത്മാക്കള്‍ ഇപ്പോഴും അവരുടെ കൂടെ, അവരെ അനുഗ്രഹിച്ചും സംരക്ഷിച്ചും കഴിയുന്നു എന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ, മരണശേഷം ശവമടക്ക് വരെ മൃതദേഹം സൂക്ഷിക്കുമ്ബോള്‍ അതിനെ ആരും മൃതദേഹം എന്നു വിളിക്കാറില്ല, മറിച്ച്‌ ‘മാകുള’ എന്നാണ് വിളിക്കുക. രോഗി എന്നാണ് ആ വാക്കിന് അര്‍ത്ഥം. ഓഗസ്റ്റ് മാസത്തില്‍ ഈ ആഘോഷം നടക്കുന്ന സമയത്ത് പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്കും ഇവിടെയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, അവര്‍ക്കും ഇതില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ബന്ധങ്ങള്‍ കേവലം ഭൗതികമായ ഒന്നല്ലെന്നും, അത് ആത്മാവുമായി ബന്ധപ്പെട്ട ഒന്നാണെന്നുമുള്ള കിഴക്കിന്റെ തത്വശാസ്ത്രത്തെ ബലപ്പെടുത്തുന്ന മറ്റൊരു ആചാരമാണിത്.

Next Post

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം

Thu Aug 27 , 2020
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്ബളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി […]

You May Like

Breaking News

error: Content is protected !!