എനിക്കറിയാം, എനിക്കറിയാം എന്ന് അദ്ദേഹം പറഞ്ഞു, തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു, തിരിച്ചുവിളിച്ചില്ല: അമിത് ഷായുമായി സംസാരിച്ച കാര്യം വിശദമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച കാര്യം മാദ്ധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയവുമായി ബന്ധപ്പെട്ട് മംഗലാപുരവും കാസര്‍കോടും തമ്മിലുള്ള ചരിത്ര ബന്ധം താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചുവെന്നും ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ കാസര്‍കോട്ടുകാരും മഞ്ചേശ്വരം പ്രദേശവാസികളും പാരമ്ബര്യമായി മംഗലാപുരത്തെയും മംഗലാപുരം തിരിച്ചും ആശ്രയിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് താന്‍ അദ്ദേഹത്തോട് വിശദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇതൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ എനിക്കറിയാം, എനിക്കറിയാം എന്ന് അദ്ദേഹം പറയുന്നുണ്ട്.

എല്ലാക്കാര്യവും എനിക്കറിയാം. ഞാനിന്ന് രാത്രിതന്നെ കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കാം. നിങ്ങളെ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു. എന്നാല്‍ രാത്രി പിന്നെ തിരിച്ചുവിളിച്ചില്ല. പക്ഷെ അദ്ദേഹം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസിലാകുന്നത്.’- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിഷയം സംബന്ധിച്ച്‌ സംസ്ഥാന ഗവര്‍ണറും ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ ചില പോസിറ്റീവ് വശങ്ങള്‍ ഉണ്ടെന്നതാണ് താന്‍ മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും ഈ വിഷയത്തില്‍ താന്‍ നല്ല പ്രതീക്ഷയില്‍ തന്നെയാണ് ഇരിക്കുന്നതെന്നും എന്താണ് സ്ഥിതിയെന്നത് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ താന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി സംസാരിച്ചിരുന്നുവെങ്കിലും പരിഹാരമൊന്നുമായില്ലെന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

Next Post

സാനിട്ടൈസര്‍ മുതല്‍ വേന്റിലേറ്റര്‍ വരെ : അമേരിക്ക ലോക രാജ്യങ്ങളോട് സഹായത്തിനായി കേഴുന്നു

Wed Apr 1 , 2020
അമേരിക്കയില്‍ കൊറോണ വൈറസ്‌ തീര്‍ത്ത ആഘാതം കടുത്തതോടെ അമേരിക്ക സഹായത്തിനായി ലോക രാജ്യങ്ങളോട് കേഴുന്നു. കൊറോണ രോഗം എല്ലാ രാജ്യങ്ങളുടെയും ഒരു പോലെ ബാധിക്കുന്നതിനാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പല രാജ്യങ്ങളും കയറ്റുമതി ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് 25 അവശ്യ വസ്തുക്കളുടെ ലിസ്റ്റ് ട്രമ്പ്‌ ഭരണകൂടം വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ നയതന്ത്ര പ്രധിനിധികള്‍ക്ക് അയച്ചു കൊടുത്തത്. ഏതു വിധേനയും ഈ ലിസ്റ്റിലെ വസ്തുക്കള്‍ എത്തിക്കാനാണ് നിര്‍ദേശം. വളരെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് […]

You May Like

Breaking News