‘ആപ്പിളി’ന്‍റെ പുതിയ ഐഫോണ്‍ അടുത്ത മാസം ലോഞ്ച് ചെയ്യും; ഫോണിന് പിന്നാലെ അപ്പിള്‍ ടിവി ബോക്സും പണിപ്പുരയില്‍ !

5G സൌകര്യങ്ങളോട് കൂടിയ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണ്‍ അടുത്ത മാസം വിപണിയിലിറങ്ങും. ഐഫോണിന് പിന്നാലെ പുതിയ മോഡല്‍ റിസ്റ്റ് വാച്ച്, ഐപാഡ്‌ എയര്‍ എന്നിവയും അടുത്ത മാസം വിപണിയില്‍ ലഭ്യമാകും. പുതിയ മോഡലിലുള്ള 75 മില്ല്യന്‍ ഐ ഫോണ്‍ സെറ്റുകള്‍ നിര്‍മിക്കാന്‍ കമ്പനി ഫോണ്‍ നിര്‍മാതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കി.

നാല് വ്യത്യസ്ത മോഡലുകളില്‍ ആണ് ഐ ഫോണുകള്‍ വിപണിയില്‍ ഇറങ്ങുക. ഈ മോഡലുകള്‍ എല്ലാം 5G നെറ്റ്‌വര്‍ക്കിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചാന്ന് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഏറ്റവും പുതിയ പരീക്ഷണം അപ്പിള്‍ ടിവി ബോക്സ് ആണ്. ഓണ്‍ലൈന്‍ സ്ട്രീമിംഗ്, ഗെയിം എന്നിവ ഉദ്ദേശിച്ചുള്ളതാണ് ഈ ടിവി ബോക്സ്. നല്ല സ്പീഡ് ഉള്ള പ്രോസെസ്സര്‍ ആണ് ഈ ടിവി ബോക്സിന്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അടുത്ത വര്ഷം വരെ ടിവി ബോക്സ് മാര്‍ക്കറ്റില്‍ ലഭ്യമാകില്ല.

Next Post

ബിനീഷ് കോടിയേരിക്കെതിരെ പി.കെ ഫിറോസ്; മയക്കുമരുന്ന് സംഘവുമായി രാഷ്ട്രീയ, സിനിമ ലോബിയുടെ ബന്ധം അന്വേഷിക്കണം

Wed Sep 2 , 2020
കോഴിക്കോട്: ബംഗലൂരുവില്‍ പിടിയിലായ മയക്കുമരുന്ന് സംഘവുമായി സംസ്ഥാനത്തെ രാഷ്ട്രീയ, സിനിമ ലോബികളുടെ ഇടപെടല്‍ അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെയും ഗുരുതരമായ ആരോപണം ഫിറോസ് ഉയര്‍ത്തി. മയക്കുമരുന്ന് ഇടപാടില്‍ ബംഗലൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമാണുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷ് പല തവണ അനൂപിനെ വിളിച്ചത് സ്വര്‍ണക്കടത്ത് […]

Breaking News

error: Content is protected !!