തെരുവിലൂടെ നഗ്നനായി നടക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു; യുവാവിന് ദുബായ് കോടതിയില്‍ വിചാരണ

ദുബായ്: മദ്യപിച്ച്‌ തെരുവിലൂടെ നഗ്നനായി നടക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസില്‍ അറബ് പൗരന് ദുബായ് കോടതിയില്‍ വിചാരണ. കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ മുറാഖബാത്ത് ഏരിയയിലാണ് സംഭവം ഉണ്ടായത്.

അജ്ഞാതരായ ഒരു സംഘം ആളുകള്‍ തന്നെ ആക്രമിക്കുകയും 2000 ദിര്‍ഹം അപഹരിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇയാള്‍ തെരുവില്‍ ബഹളമുണ്ടാക്കിയത്. പ്രകോപിതനായ പ്രതി സ്ഥലത്തെത്തിയ പൊലീസുകാരോട് തന്റെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

സംഭവസ്ഥലത്ത് കൂടിയ ജനങ്ങള്‍ക്ക് മുമ്ബില്‍ ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ഇയാള്‍ ആക്രമിച്ചു. ഒരു പൊലീസുകാരന്റെ വലതു കാല്‍മുട്ടിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവാവിനെ പിടികൂടി. എന്നാല്‍ അല്‍ മുറാഖബാത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി യുവാവ് പൊലീസുകാരെ അവഹേളിച്ചതായും പൊലീസ് പറയുന്നു. അറസ്റ്റ് ചെറുക്കല്‍, മതത്തെയും പൊലീസ് ഉദ്യോഗസ്ഥരെയും അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, നഗ്നതാ പ്രദര്‍ശനം, അനധികൃത മദ്യപാനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ദുബായ് പ്രോസിക്യൂഷന്‍ ചുമത്തിയത്. സെപ്തംബര്‍ 15ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

Next Post

സഊദിയില്‍ വീട് തകര്‍ന്നു വീണ് മലയാളിയടക്കം രണ്ടു പേര്‍ മരണപ്പെട്ടു

Thu Sep 3 , 2020
റിയാദ്: സഊദിയില്‍ വീട് തകര്‍ന്നു വീണ് മലയാളിയടക്കം രണ്ടു പേര്‍ മരണപ്പെട്ടു. തലസ്ഥാന നഗരിയായ റിയാദിലെ അതീഖയില്‍ ഉണ്ടായ അപകടത്തില്‍ പാലക്കാട് എലുമ്ബിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ച മലയാളി. മരണപ്പെട്ട മറ്റൊരാള്‍ തമിഴ്‍നാട്ട് കാരനാണ്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവത്തില്‍ പരിക്കേറ്റ അഞ്ചു പേരെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണ്. അതീഖ മാര്‍ക്കറ്റിന് സമീപമുള്ള മണ്‍ കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്. മലയാളിയടക്കം രണ്ടു […]

Breaking News

error: Content is protected !!