മലയാളികളുടെ പോരാട്ട വീര്യത്തെ പ്രശംസിച്ച് വീണ്ടും ബ്രിട്ടീഷ് മാധ്യമങ്ങള്‍; മന്ത്രി KK ശൈലജക്ക് ബ്രിട്ടീഷ് പുരസ്കാരം !

ലണ്ടന്‍ : കൊറോണ, നിപ്പ തുടങ്ങിയ വൈറസുകളെ മലയാളികള്‍ പ്രതിരോധിച്ച രീതിയെ പ്രശംസിച്ച് വീണ്ടും ബ്രിട്ടീഷ് മാധ്യമങ്ങള്‍. ആരോഗ്യ മന്ത്രി KK ശൈലജ ടീച്ചറെ ലോകത്തിലെ ‘ടോപ്‌ തിങ്കര്‍’ ആയി ബ്രിട്ടീഷ് മാഗസിന്‍ ആയ ‘പ്രോസ്പെക്റ്റ്’ മാസിക തെരഞ്ഞെടുത്തു. ന്യൂസിലാന്‍റ്റ് പ്രധാന മന്ത്രി ജസിന്‍റ്റ ആര്‍ഡന്‍, പ്രമുഖ അമേരിക്കന്‍ ഫിലോസഫര്‍ കോര്‍ണല്‍ വെസ്റ്റ്‌ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പ്രമുഖരെ പിന്തള്ളിയാണ് KK ശൈലജ ടീച്ചര്‍ ഈ ബഹുമതിക്കര്‍ഹയായത്.

‘പ്രോസ്പെക്റ്റ്’ മാഗസിന്‍റെ അഭിപ്രായത്തില്‍ ശൈലജ ടീച്ചര്‍ ദീര്‍ഘവീക്ഷണമുള്ള ഭരണപരമായ നടപടികളാണ് കൊറോണ ബാധ തടയുന്നതില്‍ സ്വീകരിച്ചത്. കൊറോണ ബാധ ചൈനയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജനുവരി മാസത്തില്‍ തന്നെ, ഈ വൈറസ് ഒരു വന്‍ വ്യാധിയായി മാറുമെന്ന് മുന്നില്‍ കണ്ടുകൊണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. അതിനാല്‍ ലോകം മുഴുവന്‍ കൊറോണ ബാധ അനിയന്ത്രിതമായ ഘട്ടത്തില്‍ പോലും കേരളത്തിന് കൊറോണ ബാധ തടയുന്നതില്‍ വിജയിക്കാനായി. ഇരുപതിനായിരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിന് ശേഷമാണ് വിജയിയെ തെരഞ്ഞെടുത്തത്.

നേരത്തെ ബിബിസി, ന്യൂ യോര്‍ക്ക്‌ ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കേരളത്തെയും ആരോഗ്യ മന്ത്രിയെയും പ്രശംസിച്ച് രംഗത്ത്‌ വന്നിരുന്നു. ഭരിക്കുന്ന മന്ത്രിയുടെ കഴിവിനുപരിയായി കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ മലയാളി സമൂഹം ആരോഗ്യ രംഗത്ത്‌ നേടിയെടുത്ത ശ്രദ്ധേയമായ നേട്ടങ്ങള്‍ ആണ് കേരളത്തെ ലോകത്തിന് തന്നെ മാതൃകയായ ഒരു ഹെല്‍ത്ത് കെയര്‍ സിസ്റ്റമാക്കി വികസിപ്പിച്ചെടുത്തത്.

https://www.prospectmagazine.co.uk/magazine/the-worlds-top-50-thinkers-2020-the-winner

Next Post

യുകെ: 75 മില്ല്യന്‍ പൌണ്ടിന്‍റെ നെറ്റ്ഫ്ലിക്സ് കരാര്‍; ഹാരി രാജകുമാരന്‍ ഹോളിവുഡ് പിടിച്ചടക്കുന്നു !

Thu Sep 3 , 2020
ലണ്ടന്‍ : ഹാരി രാജകുമാരനും ഭാര്യ മേഘന്‍ മാര്‍ക്കലും ഹോളിവുഡില്‍ ചുവടുറപ്പിക്കുന്നു. ലോകോത്തര ബ്രോഡ്കാസ്റ്റിംഗ് ഭീമന്‍ ‘നെറ്റ്ഫ്ലിക്സു’മായി 75 മില്ല്യന്‍ പൌണ്ടിന്‍റെ വന്‍ കരാര്‍ ആണ് ഇരുവരും ചേര്‍ന്ന് ഒപ്പ് വെച്ചത്. എന്നാല്‍ നെറ്റ്ഫ്ലിക്സുമായുള്ള കരാറില്‍ ബോണസ് ഇനത്തില്‍ ഇവര്‍ 180 മില്ല്യന്‍ പൌണ്ട് വരെ നേടുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. നെറ്റ്ഫ്ലിക്സുമായി കരാര്‍ ഒപ്പ് വെക്കുന്നതിന് മുമ്പ് ആപ്പിള്‍, ഡിസ്നി തുടങ്ങിയ വന്‍ പ്രൊഡക്ഷന്‍ കമ്പനികളുമായി ഇവര്‍ ചര്‍ച്ചകള്‍ […]

Breaking News

error: Content is protected !!